0

ഡല്‍ഹി സ്‌കൂളുകളിലെ വ്യാജ ബോംബ് ഭീഷണി: സ്‌കൂള്‍ അധികൃതര്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍

Share

ഡല്‍ഹിയിലെ നൂറിലധികം സ്‌കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വിദ്യാഭ്യാസ ഡയറക്ട്രേറ്റ് ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് നിരവധി സ്‌കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇത് നഗരത്തില്‍ പരിഭ്രാന്തി പരത്തിയിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഡയറക്ട്രേറ്റ് 35ലധികം സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഡല്‍ഹിയുടെ ഉത്തര-മധ്യമേഖലകളില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളുകളെ ലക്ഷ്യമിട്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. സ്‌കൂള്‍ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അധികൃതര്‍ കൃത്യമായി നിരീക്ഷിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

പരസ്യം ചെയ്യൽ

അടിയന്തര സാഹചര്യങ്ങളില്‍ പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് സ്‌കൂള്‍ അസംബ്ലികളില്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

“പരിചയമില്ലാത്ത വസ്തുക്കളില്‍ തൊടരുതെന്നും സംശയാസ്പദമായ സാഹചര്യത്തില്‍ എന്തെങ്കിലും വസ്തുക്കള്‍ കണ്ടാല്‍ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും,” ഉത്തരവില്‍ പറയുന്നു.

കൂടാതെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളോട് സ്‌കൂള്‍ അധികൃതര്‍ സംസാരിക്കണമെന്നും പരിഭ്രാന്തരാകരുതെന്ന് അവരോട് പറയണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യക്തമായ രേഖകകളില്ലാതെ സന്ദര്‍ശകരെ സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിപ്പിക്കരുതെന്ന് സ്‌കൂള്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

സ്‌കൂള്‍ പരിസരങ്ങളില്‍ പട്രോളിംഗ് നടത്താന്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടണമെന്നും നിലവിലെ സാഹചര്യത്തെപ്പറ്റി കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തണമെന്നും വിദ്യാഭ്യാസ ഡയറക്ട്രേറ്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പരസ്യം ചെയ്യൽ

ബുധനാഴ്ച രാവിലെയോടെയാണ് ഡല്‍ഹിയിലെ നൂറിലധികം സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഇമെയിലിലൂടെയും ഫോണ്‍ കോളിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് സന്ദേശങ്ങള്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഡലഹ #സകളകളല #വയജ #ബബ #ഭഷണ #സകള #അധകതര #ജഗരത #പലകകണമനന #സരകകര