0

ജമ്മു കശ്മീരിൽ നെഹ‍്‍റു ചെയ്തത് മണ്ടത്തരം, ആ തെറ്റ് തിരുത്തിയത് മോദിയെന്ന് അമിത് ഷാ

Share

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പ്രഖ്യാപിച്ചത് നെഹ്റു ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായിരുന്നു. ആ തെറ്റ് തിരുത്തി കശ്മീരിലെ വിവാദ നിയമം എടുത്ത് മാറ്റി അവിടെ ഇന്ത്യൻ പതാക പാറുന്ന സാഹചര്യം ഉണ്ടാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ ജോദ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ബിജെപിയുടെ രൂപീകരണത്തിന് ശേഷം ഞങ്ങൾ നടത്തിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുവാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സാധിച്ചു. കശ്മീരിൽ ആർട്ടിക്കിൾ 370 നടപ്പിലാക്കിയതിലൂടെ ജവഹർലാൽ നെഹ്റു വലിയ മണ്ടത്തരമാണ് ചെയ്തിരുന്നത്. 2019 ആഗസ്റ്റ് 5ന് അത് അവസാനിപ്പിച്ച് കശ്മീരിൽ ഇന്ത്യൻ പതാക പാറിപ്പിച്ചത് നരേന്ദ്ര മോദിയാണ്,” അമിത് ഷാ പറഞ്ഞു.

പരസ്യം ചെയ്യൽ

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് തറക്കല്ലിട്ടതിലും അമിത് ഷാ മോദിയെ അഭിനന്ദിച്ചു. രാമക്ഷേത്ര വിഷയം വർഷങ്ങളോളം അവഗണിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. “രാമ ജൻമഭൂമിയിൽ രാമക്ഷേത്രം പണിയണമെന്ന ജനങ്ങളുടെ ആഗ്രഹം 70 വർഷത്തോളം കാലം നിരാകരിക്കുകയാണ് കോൺഗ്രസ് ചെയ്തത്. പ്രധാനമന്ത്രി മോദി രാമക്ഷേത്രത്തിന് തറക്കല്ലിടുക മാത്രമല്ല, ജനുവരി 22ന് അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടത്തുകയും ചെയ്തു,” ഷാ പറഞ്ഞു.

വിദേശകാര്യമന്ത്രി എസ് ജയശങ്കറും നെഹ്റുവിനെതിരെ ഇതേദിവസം വിമർശനം ഉയർത്തിയിരുന്നു. കച്ചത്തീവ് ദ്വീപിനെ ശല്യമായാണ് നെഹ്റു കരുതിയിരുന്നതെന്ന് ജയശങ്കർ പറഞ്ഞു. “മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഈ ചെറുദ്വീപിന് ഒരു തരത്തിലുള്ള പ്രാധാന്യവും നൽകിയിരുന്നില്ല. ‘ഈ ചെറുദ്വീപിന് പറയത്തക്ക ഒരു പ്രാധാന്യവും ഞാൻ കണക്കാക്കുന്നില്ല. അതിന് വേണ്ടി വാദിക്കേണ്ടതില്ലെന്ന് പറയാൻ എനിക്കിപ്പോൾ ഒരു മടിയുമില്ല. ഇത്തരം വിഷയങ്ങൾ ഇങ്ങനെ അവസാനിക്കാതെ മുന്നോട്ട് കൊണ്ട് പോവുന്നതിലും വീണ്ടും വീണ്ടും പാർലമെൻറിൽ അവതരിപ്പിക്കുന്നതിലും എനിക്കൊരു താൽപര്യവുമില്ല,’ 1961ൽ നെഹ്റു എഴുതി. നെഹ്റു ഈ ദ്വീപിനെ ശല്യമായാണ് കരുതിയിരുന്നത്. ഇത് എത്രയും പെട്ടെന്ന് വിട്ടുകളയാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്,” ജയശങ്കർ പറഞ്ഞു.

പരസ്യം ചെയ്യൽ

ജമ്മു കശ്മീർ വിഷയത്തിൽ ഇത് ആദ്യമായിട്ടല്ല അമിത് ഷാ നെഹ്റുവിനെ വിമർശിക്കുന്നത്. കഴിഞ്ഞ വർഷം ലോക്സഭയിലാണ് ഷാ നെഹ്റുവിനെതിരെ സംസാരിച്ചത്. “നെഹ്റുവിൻെറ മണ്ടത്തരങ്ങളെന്ന പദം ഉപയോഗിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നെഹ്റു ചെയ്ത മണ്ടത്തരങ്ങൾ കൊണ്ടാണ് കശ്മീർ ഇത്രയും കാലം സഹിക്കേണ്ടി വന്നത്. നെഹ്റു അന്ന് ചെയ്ത രണ്ട് മണ്ടത്തരങ്ങളാണ് കശ്മീരിനെ ഇത്രയും കാലം ദുരിതത്തിലാക്കിയത്,” അമിത് ഷാ ലോക്സഭയിൽ പറഞ്ഞു.

“1948ൽ ഇന്ത്യ വിജയിച്ച് കൊണ്ടിരിക്കെ ഇന്ത്യ – പാക് അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതാണ് നെഹ്റു ചെയ്ത ആദ്യ മണ്ടത്തരം. മൂന്ന് ദിവസം കൂടി വെടിനിർത്തൽ പ്രഖ്യാപിക്കാതെ പോയിരുന്നുവെങ്കിൽ പാക് അധീന കശ്മീർ ഇന്ന് ഇന്ത്യയുടെ ഭാഗമായേനെ. നമ്മുടെ ആഭ്യന്തരകാര്യം യുഎന്നിൽ ചർച്ചയാക്കി മാറ്റി എന്നതാണ് രണ്ടാമത്തെ കാര്യം,” ഷാ അന്ന് പറഞ്ഞു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ജമമ #കശമരൽ #നഹറ #ചയതത #മണടതതര #ആ #തററ #തരതതയത #മദയനന #അമത #ഷ