0

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; 5 സൈനികർക്ക് പരിക്ക്

Share
Spread the love

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനവ്യൂഹത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു സൈനികന്റെ നില ഗുരുതരമാണ്. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ചായിരുന്നു വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങള്‍ക്കു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തത്. വൈകിട്ട് 6.15ഓടെയായിരുന്നു ആക്രമണം.

ആക്രമണത്തില്‍ പരിക്കേറ്റ സൈനികരെ ഉദ്ദംപൂരിലെ സൈനിക ആശുപത്രിയിലേക്ക് വ്യോമമാര്‍ഗം എത്തിച്ചു. വ്യോമസേനാ വാഹനങ്ങള്‍ വ്യോമസേനാതാവളത്തിലേക്ക് മാറ്റിയിട്ടുമുണ്ട്.

സംഭവത്തിന് പിന്നാലെ രാഷ്ട്രീയ റൈഫിള്‍സ് സൈനികര്‍ സ്ഥലത്തെത്തുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഇതാദ്യമായാണ് മേഖലയില്‍ സുരക്ഷാസേനയ്ക്കു നേര്‍ക്ക് ഭീകരാക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞകൊല്ലം സുരക്ഷാസേനയ്ക്കു നേരെ മേഖലയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടന്നിരുന്നു.

പരസ്യം ചെയ്യൽ

Summary: Five soldiers were injured after terrorists opened fire on two security vehicles of Indian Air Forces in the Surankot area of Jammu and Kashmir’s Poonch district on Saturday. The Air Force convoy was attacked around 6:15 pm while it was going towards Shastar from Jarawali near Bakerabal Mohalla, Sanai under Surankot police station limits.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ജമമ #കശമരല #പഞചൽ #വയമസന #വഹനവയഹതതന #നര #ഭകരകരമണ #സനകർകക #പരകക


Spread the love