0

ജനാല തുറന്നിട്ട് സെക്സ് ചെയ്യുന്ന നവദമ്പതികൾക്കെതിരെ അയൽവാസിയായ 44 കാരി കോടതിയിൽ

Share

അയല്‍വാസികളായ ദമ്പതികൾ ജനാല തുറന്നിട്ട് സെക്‌സ് ചെയ്യുന്നതിനെതിരെ പരാതിയുമായി ബംഗളുരു സ്വദേശിയായ 44കാരി. അയല്‍വാസികളുടെ സ്വകാര്യ നിമിഷങ്ങളുടെ ശബ്ദം തനിക്ക് കേള്‍ക്കാമെന്നും അത് തന്റെ വീടിന്റെ സമാധാന അന്തരീക്ഷം കെടുത്തുന്നുവെന്നുമാണ് ഇവർ പരാതിയില്‍ പറയുന്നത്.

അയല്‍ക്കാരായ ദമ്പതികള്‍ സെക്‌സിലേര്‍പ്പെടുമ്പോള്‍ മനപ്പൂര്‍വ്വം ജനാല തുറന്നിടുകയാണെന്നും ജനാല അടയ്ക്കാന്‍ പറയുമ്പോള്‍ മോശമായ രീതിയിലാണ് പ്രതികരിക്കുന്നതെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.

പരാതിയുമായി രംഗത്തെത്തിയതോടെ തന്നെയും കുടുംബത്തെയും കൊല്ലുമെന്നും കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്നുമുള്ള ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും പരാതിക്കാരി പറഞ്ഞു.

പരസ്യം ചെയ്യൽ

അവലഹള്ളിയിലാണ് പരാതിക്കാരി താമസിക്കുന്നത്. പ്രശ്‌നക്കാരായ ദമ്പതികളുടെ വീടിന്റെ ഉടമസ്ഥനും ഇതിന് കൂട്ടുനില്‍ക്കുകയാണെന്ന് പരാതിക്കാരി പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്താന്‍ ഉടമയും പിന്തുണ നല്‍കിയെന്ന് ഇവര്‍ വ്യക്തമാക്കി.

ഈ ദമ്പതികള്‍ കാരണം തന്റെ വീട്ടില്‍ സമാധാനമില്ലാതായി. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയെന്നും ഇവര്‍ പറഞ്ഞു.

തുടര്‍ന്ന് ദമ്പതികള്‍ക്കും വീട്ടുടമസ്ഥനും വീട്ടുടമസ്ഥന്റെ മകനുമെതിരെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐപിസി സെക്ഷന്‍ 504, 506, 509, 34 പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ജനല #തറനനടട #സകസ #ചയയനന #നവദമപതകൾകകതര #അയൽവസയയ #കര #കടതയൽ