0

‘ചോരയൊലിക്കുകയായിരുന്നു, എങ്ങനെയൊക്കെയോ ബാറ്റ് ചെയ്തു’; ചുണ്ടിൽ ബാന്‍ഡേജിട്ട് ബാറ്റിംഗിനെത്തിയ ബാബ ഇന്ദ്രജിത്തിന് കയ്യടി

Share

ബുധനാഴ്ച നടന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ചര്‍ച്ചയായ പേരാണ് ബാബാ ഇന്ദ്രജിത്തിന്റേത്. തമിഴ്‌നാടിന്റെ ബാറ്ററാണ് അദ്ദേഹം. ഹരിയാനയും തമിഴ്‌നാടും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ചുണ്ടിന് സാരമായ മുറിവേറ്റ ബാബ ഇന്ദ്രജിത്ത് ചുണ്ടിൽ ബാന്‍ഡേജ് കെട്ടിയാണ് മത്സരത്തിനിറങ്ങിയത്.

ഹരിയാനയുടെ 294 റണ്‍സ് എന്ന വിജയത്തിനെതിരെ ബാറ്റ് ചെയ്യാനാണ് അദ്ദേഹം എത്തിയത്. ആദ്യം കുറച്ച് പന്തുകള്‍ നേരിട്ടെങ്കിലും മുറിവിന്റെ അസ്വസ്ഥത അദ്ദേഹത്തെ അലട്ടാന്‍ തുടങ്ങി. ഉടനെ തന്നെ ഡോക്ടര്‍മാരുടെ സഹായം തേടുകയും ചെയ്തു. മത്സരത്തില്‍ തമിഴ്‌നാട് പരാജയമറിഞ്ഞെങ്കിലും താരമായത് ബാബ ഇന്ദ്രജിത്ത് ആയിരുന്നു. 64 റണ്‍സ് ആണ് അദ്ദേഹം ഈയവസ്ഥയിലും നേടിയത്.

പരസ്യം ചെയ്യൽ

ഇന്നിംഗ്‌സ് ബ്രേക്കിനിടെ മേല്‍ചുണ്ടിന് ഇന്ദ്രജിത്തിന് സാരമായി മുറിവേറ്റിരുന്നു. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മത്സരം അവസാനിച്ചതോടെ ഇന്ദ്രജിത്തിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Also Read –
‘എന്നാ അടിയാ അളിയാ ഇത്’; റിങ്കു സിങിന്‍റെ സിക്സർ മീഡിയ ബോക്സിലെ ഗ്ലാസ് തകർത്തു

മിഡ് ഇന്നിംഗ്‌സ് ബ്രേക്കിനിടെ ബാത്ത്‌റൂമില്‍ തെന്നിവീണാണ് ഇന്ദ്രജിത്തിന് പരിക്കേറ്റത്. എന്നിട്ടും അദ്ദേഹം ബാറ്റ് ചെയ്യാന്‍ തയ്യാറായി.

’’ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. ഇന്നിംഗ്‌സ് ബ്രേക്കിനിടെ ബാത്ത്‌റൂമില്‍ തെന്നിവീണാണ് ചുണ്ടിന് പരിക്കേറ്റത്. ചുണ്ടില്‍ നിന്നും വായില്‍ നിന്നും ഒരുപാട് രക്തമൊഴുകി. പക്ഷെ ടീമിന് വേണ്ടി ബാറ്റ് ചെയ്യാന്‍ തന്നെയായിരുന്നു എന്റെ തീരുമാനം. എങ്ങനെയൊക്കെയോ ബാറ്റ് ചെയ്തു. മത്സരം കഴിഞ്ഞയുടന്‍ തന്നെ ആശുപത്രിയിലേക്ക് പോയി. എത്രയും വേഗം ഞാന്‍ തിരിച്ച് വരും,’’ ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പരസ്യം ചെയ്യൽ

അതേസമയം സെമിഫൈനലിന് മുമ്പുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈയ്‌ക്കെതിരെ 103 റണ്‍സ് ഇദ്ദേഹം നേടിയിരുന്നു. കൂടാതെ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തില്‍ 92 റണ്‍സ് നേടാനും ഇന്ദ്രജിത്തിന് കഴിഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ചരയലകകകയയരനന #എങങനയകകയ #ബററ #ചയത #ചണടൽ #ബനഡജടട #ബററഗനതതയ #ബബ #ഇനദരജതതന #കയയട