0

ചുവരിൽ 1,040 പേരുകൾ; സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരവുമായി ജെഎൻയു

Share
Spread the love

ഇന്ത്യയിലുടനീളമുള്ള 1,040 സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ രേഖപ്പെടുത്തിയ ചുവർ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ ഉടൻ ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് യുവതലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഇത്തരമൊരു ആശയം. ജെഎൻയു കൺവെൻഷൻ സെന്ററിന് പുറത്ത് ഉയരുന്ന മതിൽ എല്ലാ മാസവും സ്കൂൾ കുട്ടികൾക്കായി തുറന്നുകൊടുക്കും.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കുന്ന വേളയിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയ്ക്കായി ചെന്നൈ ആസ്ഥാനമായുള്ള എൻജിഒയായ ചക്ര ഫൗണ്ടേഷനാണ് ഈ മതിൽ പണിയുന്നത്. ‘‘മതിൽ ഒരു ‘പഴയ ഫയൽ’ രൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മാർബിൾ ഗ്രാനൈറ്റ് ഫലകങ്ങളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകളും ഭാരത് മാതാവിന്റെ പ്രതിമയും കൊത്തിവച്ചിട്ടുണ്ട്. 100 അടി ഉയരമുള്ള ദേശീയ പതാകയും ചുവരിന്റെ മധ്യത്തിൽ സ്ഥാപിച്ചിട്ടുണ്ട്’’, ചക്ര ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു.

പരസ്യം ചെയ്യൽ

Also read- നെല്ല് വിളയിച്ച് വിദ്യാർത്ഥികൾ; കർണാടകയിലെ സർക്കാർ സ്കൂളിലെ വ്യത്യസ്തമായ പാഠ്യപദ്ധതി

4, 5 മാസം മുമ്പാണ് മതിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇപ്പോൾ മതിലിന്റെ നിർമാണം ഏകദേശം പൂർത്തിയായി. 2024 ഫെബ്രുവരിയിൽ ഇത് ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് കരുതുന്നത്, ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. 10 അടി ഉയരവും 60 അടി നീളവുമുള്ള മതിലിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ പേര്, അവരുടെ ജീവിതകാലം, അവർ ഏത് സംസ്ഥാനക്കാരനായിരുന്നു തുടങ്ങിയ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മതിലിന്റെ ഓരോ വശത്തും ഇന്ത്യയുടെ ദേശീയ ചിഹ്നം അടയാളപ്പെടുത്തിയ തൂണുകൾ ഉണ്ട്. തൂണുകളിൽ ഓരോ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചും കൂടുതൽ അറിയാനായി ഓഡിയോ രൂപത്തിലോ കഥകളുടെ രൂപത്തിൽ വായിക്കാനോ സാധിക്കുന്ന വിവരങ്ങൾ അടങ്ങിയ ക്യൂആർ കോഡും ഉണ്ടായിരിക്കും. പ്രത്യേകം നിർമ്മിച്ച ഒരു ആപ്പ് വഴി വിദ്യാർത്ഥികൾക്ക് 12 വ്യത്യസ്ത ഭാഷകളിൽ ഈ വിശദാംശങ്ങൾ വായിക്കാൻ കഴിയും. ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 75 വ്യത്യസ്ത സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള മതിലുകൾ നിർമ്മിക്കാനാണ് പദ്ധതിയെന്നും ചക്ര ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു.

പരസ്യം ചെയ്യൽ

Also read-ടെക്‌സ്‌റ്റൈൽ രംഗത്ത് ശോഭനമായ ഭാവി നേടാം; കോയമ്പത്തൂരിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌സ്‌റ്റൈൽ മാനേജ്‌മെന്റിൽ പഠിക്കാം

“രാജ്യത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയുള്ള സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് യുവതലമുറയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിന് പിന്നിലെ ആശയം. കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷമാണ് പുതുച്ചേരി, ഡൽഹി, കന്യാകുമാരി എന്നിവിടങ്ങളിൽ മതിൽ പണിയുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്” ചക്ര ഫൗണ്ടേഷൻ സ്ഥാപകൻ ചക്ര രാജശേഖർ പിടിഐയോട് പറഞ്ഞു. എൻ‌ജി‌ഒയ്ക്ക് ലഭിക്കുന്ന സംഭാവനകളിലൂടെയാണ് പദ്ധതിയ്ക്കായുള്ള ഫണ്ട് കണ്ടെത്തിയത്. ഇതിനായി സംഭാവന നൽകിയവരുടെയും പദ്ധതിയെ പിന്തുണച്ചവരുടെയും പേരുകൾ മതിലിന്റെ അടിയിൽ കൊത്തിവെക്കുമെന്നും രാജശേഖർ പറഞ്ഞു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ചവരൽ #പരകൾ #സവതനതരയ #സമര #സനനകൾകക #ആദരവമയ #ജഎൻയ


Spread the love