0

‘ചാന്നാർ ലഹള’ വെബ് സീരീസ് ഒരുങ്ങുന്നു

Share

‘ചാന്നാർ ലഹള’ വെബ് സീരീസ് ഒരുങ്ങുന്നു. ജൂലൈ ആദ്യവാരം മുതൽ OSCAROTT -യിൽ സ്ട്രീമിങ് ആരംഭിക്കുന്ന വെബ്‌സീരീസിന് ഇരുപതോളം എപ്പിസോഡുകൾ ഉണ്ടാകും. ചരിത്ര സാഹിത്യ രംഗത്തും നാടക / തിരക്കഥാ രംഗത്തും ദേശീയ അവാർഡ് ജേതാവായ ശ്രീ ആര്യനാട് സത്യനാണ് രചന നിർവഹിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ നിർമിക്കുന്ന വെബ് സീരീസിന്റെ അണിയറ മേൽനോട്ടം, തിരുവനന്തപുരം ടെക്‌നോപാർക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ജംക്ഷൻ എന്ന കമ്പനിയാണ്. സുമേഷ് ശ്രീധർ ആണ് സംവിധാനം.
1822 -ൽ ആരംഭിച്ച് 1859 -ൽ വിജയം കണ്ട ചാന്നാർ ലഹള- കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം! ചാന്നാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. വലിയ ലഹളകൾക്ക് ശേഷം എല്ലാ ചാന്നാർ സ്ത്രീകൾക്കും മേൽമുണ്ട് ധരിക്കാൻ അനുവാദം നൽകികൊണ്ട് 1859 ജൂലൈ 26ന് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഉത്തരവ് പുറപ്പെടുവിച്ചു. മദ്രാസ് ഗവർണ്ണർ ലോർഡ് ഹാരിസിന്റെ നിർദേശപ്രകാരമാണ് തിരുവിതാംകൂർ രാജാവ് ഉത്തരവിറക്കിയത്.
ആ ലഹള ഒരു വലിയ സാമൂഹിക മാറ്റത്തിന് കാരണമായി. അറിഞ്ഞും അറിയപ്പെടാതെയുമുള്ള വീരനായകന്മാരുടെയും ഉദ്വേഗം ജനിപ്പിക്കുന്ന സംഭവവികാസങ്ങളുടെയും ചരിത്രം കൂടിയാണ്. ഒരു സമുദായത്തിന്റെ മാത്രം ചരിത്രമല്ല മറിച്ച് അടിച്ചമർത്തപ്പെട്ട ഒരുപറ്റം മനുഷ്യരുടെ ഉയർത്തെഴുന്നേല്പിന്റെയും ഒരു കാലഘട്ടത്തിന്റെയും കഥ കൂടിയാണിത്.