0

ചരിത്ര നേട്ടവുമായി വൈശാലി; ഇന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി പ്രഗ്‌നാനന്ദയുടെ സഹോദരി

Share

ചെന്നൈ: ഇന്ത്യന്‍ കായികലോകത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കി ചെസ് താരം വൈശാലി രമേശ്ബാബു. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടമാണ് വൈശാലി സ്വന്തമാക്കിയത്. ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ രമേശ് ബാബു പ്രഗ്‌നാനന്ദയ്ക്ക് പിന്നാലെയാണ്  സഹോദരി വൈശാലിയുടെ നേട്ടം.  കൊനേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഫിഡെ റേറ്റിങ്ങില്‍ 2500 പോയന്റുകള്‍ പിന്നിട്ടാണ് വൈശാലി ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കിയത്.

പരസ്യം ചെയ്യൽ

വെള്ളിയാഴ്ച സ്പെയിനില്‍ നടന്ന എല്‍ ലോബ്രഗറ്റ് ചെസ് ടൂര്‍ണമെന്റിലെ ജയത്തോടെയായിരുന്നു വൈശാലി ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടം നേടിയത്. രണ്ടാം റൗണ്ടില്‍ തുര്‍ക്കിയുടെ ടാമര്‍ താരിക് സെല്‍ബസിനെ തോല്‍പ്പിച്ചാണ് വൈശാലി റേറ്റിങ് മറികടന്നത്.

പരസ്യം ചെയ്യൽ

ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ചരിത്രത്തിലെ ആദ്യ സഹോദരനും സഹോദരിയുമെന്ന അപൂര്‍വ നേട്ടവും രമേശ് ബാബു പ്രഗ്‌നാനന്ദയും വൈശാലിയും  സ്വന്തമാക്കി. 2018-ല്‍ തന്റെ 13-ാം വയസിലാണ് പ്രഗ്‌നാനന്ദ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുന്നത്. 2015-ല്‍, അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയാണ് വൈശാലി അന്താരാഷ്ട്ര ചെസ് രംഗത്ത് തന്റെ സാന്നിധ്യം അറിയിച്ചത്. പിന്നാലെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ (ഐഎം) പദവിയും വൈശാലി സ്വന്തമാക്കി.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#ചരതര #നടടവമയ #വശല #ഇനതയയല #നനനളള #മനനമതത #വനത #ഗരനഡ #മസറററയ #പരഗനനനദയട #സഹദര