0

ഗ്ലെൻ മാക്സ്‍വെൽ ‘അത്ഭുത’ ഇന്നിങ്സ് വീണ്ടും; കൂറ്റൻ സ്കോർ പിന്തുടർന്ന് ഓസീസ് വിജയം| india vs australia 3rd t20 Ton-up Glenn Maxwell Powers Australia to 5-wicket Win in a Thriller – News18 മലയാളം

Share

ഗുവാഹത്തി: ഗ്ലെൻ മാക്സ്‍വെൽ ബാറ്റ് കൊണ്ട് വീണ്ടും അത്ഭുതം കാട്ടിയ മത്സരത്തിൽ കൂറ്റൻ സ്കോർ പിന്തുടർന്ന് ഓസ്ട്രേലിയക്ക് വിജയം. ഇതോടെ 5 മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലായി. 223 റൺസ് എന്ന വലിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ അവസാന പന്തില്‍ ജയം സ്വന്തമാക്കി. എട്ട് സിക്സും എട്ട് ഫോറും സഹിതമായിരുന്നു മാക്സ്‍വെല്ലിന്റെ സൂപ്പർ ഇന്നിങ്സ്.

48 പന്തിൽ 108 റൺസെടുത്ത് പുറത്താകാതെ നിന്ന ഗ്ലെൻ മാക്സ്‍വെല്ലും 16 പന്തിൽ 18 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ മാത്യു വെയ്ഡുമാണ് വിജയശിൽപികള്‍. പ്രസിദ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിൽ 21 റൺസായിരുന്നു വേണ്ടിയിരുന്നത്. അവസാന പന്തിൽ  രണ്ട് റൺസും.

പരസ്യം ചെയ്യൽ

ഓസീസിന്റെ തുടക്കം മികച്ചതായിരുന്നു. 4 ഓവറിൽ 40 റൺസ് പിന്നിട്ട ഉടനെ ഓപ്പണർ ആരോൺ ഹാർദിയുടെ (12 പന്തിൽ 16) വിക്കറ്റാണ് ആദ്യം നഷ്ടമായയത്. അർഷ്ദീപ് സിങ്ങിനായിരുന്നു വിക്കറ്റ്. ആറാം ഓവറിൽ ട്രാവിസ് ഹെഡ്ഡിനെ (18 പന്തിൽ 35) വീഴ്ത്തി ആവേശ് ഖാൻ ഇന്ത്യക്ക് പ്രതീക്ഷ നൽകി. 10 റൺസെടുത്ത ജോഷ് ഇൻഗ്ലിസിനെ ഏഴാം ഓവറിൽ രവി ബിഷ്ണോയിയും പുറത്താക്കി. ഇതോടെ കളി ഇന്ത്യക്ക് അനുകൂലമായി. എന്നാൽ പിന്നീട് ക്രീസിലെത്തിയ മാക്സ് വെൽ അടിച്ചുകസറി. മാര്‍ക്കസ് സ്റ്റോയിനിസും (17) ടിം ഡേവിഡും (0) വേഗത്തിൽ പുറത്തായതോടെ ഇന്ത്യ ജയം ഉറപ്പിച്ചിടത്ത് നിന്നാണ് ഓസ്ട്രേലിയ വിജയം തട്ടിയെടുത്തത്. ഇന്ത്യക്ക് രവി ബിഷ്ണോയി 2 വിക്കറ്റ് വീഴ്ത്തി.

പരസ്യം ചെയ്യൽ

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 223 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഓസ്ട്രേലിയക്ക് മുന്നിൽവച്ചത്. നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 222 റൺസെടുത്ത്. ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ (57 പന്തിൽ 123*) തകർപ്പൻ സെഞ്ചറിയുടെ കരുത്തിലാണ് ആതിഥേയർ മികച്ച സ്കോറിലെത്തിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (29 പന്തിൽ 39), തിലക് വർമ (24 പന്തിൽ 31*) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ആദ്യ 3 ഓവറിൽ 24 റൺസെടുക്കുന്നതിനിടെ ആദ്യ രണ്ടു വിക്കറ്റുകൾ നഷ്ടമായ ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. രണ്ടാം ഓവറിൽ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ (6 പന്തിൽ 6) പുറത്താക്കി ജേസൻ ബെഹ്രൻഡ്രോഫാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരം സമ്മാനിച്ചത്. തൊട്ടടുത്ത ഓവറിൽ തന്നെ ആദ്യ രണ്ടു മത്സരങ്ങളിലും തിളങ്ങിയ ഇഷാൻ കിഷനെ സംപൂജ്യനായി കെയ്ൻ റിച്ചാർഡ്സനും മടക്കി.

പരസ്യം ചെയ്യൽ

എന്നാൽ മൂന്നാം വിക്കറ്റിൽ ഗെയ്‌ക്‌വാദ്- സൂര്യകുമാർ സഖ്യം ഇന്ത്യയെ കരകയറ്റുന്നതാണ് പിന്നീട് കണ്ടത്. ഇരുവരും ചേർന്ന് 57 റൺസാണ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. 2 സിക്സും 5 ഫോറും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്സ്. 11ാം ഓവറിൽ ആരോണ്‍ ഹാർദിയാണ് സൂര്യകുമാറിനെ പുറത്താക്കിയത്.

ആദ്യ 22 പന്തിൽ 22 റൺസ് മാത്രം നേടിയ ഗെയ്‌ക്‌വാദ്, പിന്നീട് നേരിട്ട 35 പന്തിൽ 101 റൺസാണ് അടിച്ചുകൂട്ടിയത്. 7 സിക്സും 13 ഫോറും അടങ്ങുന്നതായിന്നു ഗെയ്‌ക്‌വാദിന്റെ സൂപ്പർ ഇന്നിങ്സ്. അവസാന ഓവറിലെ ആദ്യ പന്തിൽ മാ‌ക്‌സ്‌‌വെലിനെ സിക്സർ പറത്തിയാണ് രാജ്യാന്തര ട്വന്റി20യിലെ കന്നി സെഞ്ചറി ഗെയ്‌ക്‌വാദ് പൂർത്തിയാക്കിയത്. ഇതടക്കം അവസാനം ഓവറിൽ 30 റൺസാണ് പിറന്നത്.

പരസ്യം ചെയ്യൽ

ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മാത്യു വെയ്‌ഡ് ഇന്ത്യ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഗലൻ #മകസവൽ #അതഭത #ഇനനങസ #വണട #കററൻ #സകർ #പനതടർനന #ഓസസ #വജയ #india #australia #3rd #t20 #Tonup #Glenn #Maxwell #Powers #Australia #5wicket #Win #Thriller #News18 #മലയള