0

ഗുകേഷ് ഡി യെ അറിയൂ; കാന്‍ഡിഡേറ്റ് ചെസ് ടൂർണമെന്റ് കിരീടം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി| Gukesh D youngest winner of Candidates tournament and the youngest World Championships challenger – News18 മലയാളം

Share

കാനഡയിൽ വെച്ച് നടന്ന കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷ് ഡി (Gukesh D) പുതുചരിത്രം കുറച്ചിരിക്കുകയാണ്. ലോക ചാമ്പ്യന്‍ഷിപ്പ് ചലഞ്ചറായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും ഈ 18 കാരന്‍ സ്വന്തമാക്കി. അമേരിക്കന്‍ താരമായ ഹികാരു നകാമുറയ്‌ക്കെതിരായ മത്സരത്തില്‍ അവസാന റൗണ്ട് സമനിലയില്‍ പിരിഞ്ഞതോടെ ഗുകേഷ് 14 പോയിന്റില്‍ ഒന്‍പതും നേടി. റഷ്യയുടെ ഇയാന്‍ നെപോംനിയാച്ചിയും ടോപ് സീഡായ അമേരിക്കയുടെ ഫാബിയാനോ കരുവാനയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് കാര്യങ്ങള്‍ ഗുകേഷിന് അനുകൂലമായത്.

പരസ്യം ചെയ്യൽ

ഗുകേഷ് ഡിയെക്കുറിച്ച് കൂടുതലറിയാം

1. 2006 മേയ് 29ന് ചെന്നൈയിലാണ് ഗുകേഷിന്റെ ജനനം. ഒന്‍പത് വയസ്സിന് താഴെ പ്രായമുള്ളവരുടെ ഏഷ്യന്‍ സ്‌കൂള്‍ ചെസ് ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയതോടെയാണ് ഗുകേഷ് ശ്രദ്ധിക്കപ്പെട്ടത്.

2. 2018 ഗുകേഷിന്റെ കരിയറില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ വര്‍ഷമായിരുന്നു. 12 വയസ്സിന് താഴെയുള്ളവരുടെ വേള്‍ഡ് യൂത്ത് ചെസ് ചാംപ്യന്‍ഷിപ് അദ്ദേഹം ആ വര്‍ഷം സ്വന്തമാക്കി. ഇതിന് പുറമെ 12 വയസ്സില്‍ താഴെയുള്ളവരുടെ ഏഷ്യന്‍ യൂത്ത് ചെസ് ചാംപ്യന്‍ഷിപ്‌സില്‍ അഞ്ച് സ്വര്‍ണമെഡലുകള്‍ ഗുകേഷ് വാരിക്കൂട്ടി. വ്യക്തിഗത റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ്, ടീം റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ്, വ്യക്തിഗത ക്ലാസിക്കല്‍ വിഭാഗങ്ങളിലായിരുന്നു ഈ നേട്ടം.

3. 2019-ല്‍ തന്റെ പന്ത്രണ്ടാം വയസ്സില്‍ ഗുകേഷ് മറ്റൊരു ചരിത്രം തിരുത്തി. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന പദവി അദ്ദേഹം സ്വന്തമാക്കി. ഡല്‍ഹി ഇന്റര്‍നാഷണല്‍ ചെസ്മീറ്റില്‍ വെച്ചായിരുന്നു ഈ നേട്ടം.

4. 2022 സെപ്റ്റംബറില്‍ 2726 എന്ന റേറ്റിംഗ് ഗുകേഷ് മറികടന്നു. 2726 എന്നതായിരുന്നു അദ്ദേഹത്തിന്റെ റേറ്റിംഗ്. വെയ് യി, അലിരേസ ഫിറൂസയ്ക്കും ശേഷം ഈ റേറ്റംഗ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടം ഇതോടെ ഗുകേഷിന്റെ പേരിലായി.

പരസ്യം ചെയ്യൽ

5. ഒരു മാസത്തിന് ശേഷം എയിംചെസ് റാപിഡ് ടൂര്‍ണമെന്റില്‍ മാഗ്നസ് കാള്‍സണെ തോല്‍പ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും ഗുകേഷ് കരസ്ഥമാക്കി.

6. 2023ലും അദ്ദേഹം തന്റെ മികച്ച പ്രകടനം പുറത്തെടുത്തു. 2750 എന്ന റേറ്റിംഗ് മറികടന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടം ഗുകേഷ് നേടി. ആനന്ദ് വിശ്വനാഥനെ പിന്നിലാക്കിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 2023ലെ ചെസ് വേള്‍ഡ് കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ ഗുകേഷ് എത്തിയിരുന്നു. കാള്‍സണനോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു.

പരസ്യം ചെയ്യൽ

7. ഈ മാസം കാനഡയിലെ ടൊറോന്റോയില്‍ നടന്ന കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ ഗുകേഷ് വിജയിച്ചു. ഈ നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടം ഗുകേഷ് സ്വന്തമാക്കി.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഗകഷ #ഡ #യ #അറയ #കനഡഡററ #ചസ #ടർണമനറ #കരട #സവനതമകകയ #ഏററവ #പരയ #കറഞഞ #വയകത #Gukesh #youngest #winner #Candidates #tournament #youngest #World #Championships #challenger #News18 #മലയള