0

ക്രിക്കറ്റിനെ കുറിച്ച് അവര്‍ക്കെന്തെങ്കിലും അറിയുമെന്ന് തോന്നുന്നില്ല’; അനുഷ്കയെയും അതിയാ ഷെട്ടിയെയും പരിഹസിച്ച് ഹര്‍ഭജന്‍

Share

ലോകകപ്പില്‍ ഇന്ത്യ– ഓസ്ട്രേലിയ ഫൈനല്‍ മത്സരത്തിനിടെ വിവാദ പരാമർശവുമായി ഹര്‍ഭജന്‍ സിങ്. ഇന്ത്യയുടെ ബാറ്റിംഗ് നടക്കുന്നതിനിടെയില്‍ ക്യാമറ കണ്ണുകൾ ഗാലറിയിലേക്ക് നീങ്ങിയപ്പോഴാണ് കമന്‍ററി ബോക്സില്‍ നിന്നും ഹര്‍ഭജന്‍റെ വിവാദ പരാമര്‍ശം ഉണ്ടായത്. അനുഷ്കയും കെ.എല്‍ രാഹുലിന്‍റെ ഭാര്യ അതിയ ഷെട്ടിയും തമ്മില്‍ സംസാരിക്കുന്നതാണ് ക്യാമറ പകർത്തിയത്. ഇതിനിടെയില്‍ കമന്‍ററി പറയുകയായിരുന്ന ഹര്‍ഭജന്‍ ഉടന്‍ തന്നെ ‘അവര് സത്യത്തില്‍ ക്രിക്കറ്റിനെ കുറിച്ചാണോ, സിനിമകളെ കുറിച്ചാണോ സംസാരിക്കുന്നത്’, ക്രിക്കറ്റിനെ കുറിച്ച് അവര്‍ക്കെന്തെങ്കിലും അറിയുമെന്ന് എനിക്ക് നല്ല സംശയമുണ്ട്’. പറയുകയായിരുന്നു. സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഹിന്ദി കമന്‍ററിയില്‍ ഹര്‍ഭജന്‍ വിവാദ പരാമര്‍ശം നടത്തിയത്.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

Also read-‘ഇതിന് ഒപ്പമുണ്ട്’; ‘കമോണ്‍ ഇന്ത്യ, ഞങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുന്നുവെന്ന് ബിജെപി; പോസ്റ്റ് പങ്കിട്ട് കോണ്‍ഗ്രസ്

ഹര്‍ഭജന്‍റെ വിവാദ പരാമർശത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയായണ്.ഇതിനു പിന്നാലെ നിരവധി പേരാണ് ഹര്‍ഭജന്‍റെ പരാമർശം മോശമായെന്നും മാപ്പ് പറയണമെന്നും പറഞ്ഞ് രംഗത്ത് എത്തുന്നത്. ഇത്തരം വാക്കുകള്‍ വിളിച്ചു പറയുന്നതിന് ന്യായീകരണമില്ലെന്നും സമൂഹ മാധ്യമമായ എക്സില്‍ ആളുകള്‍ കുറിച്ചു. ഹിന്ദി കമന്‍റേറ്റര്‍മാരുടെ പരിഹാസം അതിരുകടക്കുന്നുണ്ടെന്നും ചിലര്‍ കുറിച്ചു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

  • First Published :


#കരകകററന #കറചച #അവരകകനതങകല #അറയമനന #തനനനനലല #അനഷകയയ #അതയ #ഷടടയയ #പരഹസചച #ഹരഭജന