0

കോണ്‍ഗ്രസിന് ആശ്വാസം; തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ആദായനികുതി കുടിശ്ശിക പിരിക്കില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍

Share

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കാനുള്ള നികുതി കുടിശ്ശിക ആദായനികുതി വകുപ്പ് പിരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരേ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരയ ബിവി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. 1823 കോടി രൂപയുടെ കുടിശ്ശിക കൂടി കോണ്‍ഗ്രസ് പാര്‍ട്ടി അടയ്ക്കാനുണ്ടെന്ന ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ച് രണ്ടുദിവസത്തിന് ശേഷമാണ് ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേട്ടത്.

ഈ വിഷയത്തില്‍ ഒരു പ്രസ്താവന നടത്താന്‍ ആഗ്രഹിക്കുന്നതായി വാദത്തിനിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ‘‘കോണ്‍ഗ്രസ് എന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഞങ്ങള്‍ പാര്‍ട്ടിക്കെതിരേ നിര്‍ബന്ധിത നടപടിയെടുക്കില്ല,’’ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ആദായനികുതി വകുപ്പ് ഒന്നും തിരിച്ചുപിടിക്കാന്‍ ശ്രമിക്കില്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്‌വിയാണ് സുപ്രീം കോടതിയില്‍ ഹാജരായത്. കേന്ദ്ര തീരുമാനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ‘അനുകമ്പ’ നിറഞ്ഞ പെരുമാറ്റമാണിതെന്നും വിശേഷിപ്പിച്ചു.

പരസ്യം ചെയ്യൽ

Also read-ഗ്യാൻവാപിയിൽ പൂജ നടത്താൻ അനുമതി നല്‍കിയത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ഏകദേശം 3500 കോടി രൂപയുടെ കുടിശ്ശിക സംബന്ധിച്ച നോട്ടീസ് മാര്‍ച്ചിലാണ് ആദായനികുതി വകുപ്പ് ഇതുവരെ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 29-ന് ആദായനികുതി വകുപ്പിന്റെ 1823 കോടി രൂപയുടെ നോട്ടീസ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. പിഴയും പലിശയും ഉള്‍പ്പടെ 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള കുടിശ്ശികയാണിത്. ആദായനികുതി വകുപ്പിന്റെ നോട്ടീസിന് മറുപടിയായി ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കേന്ദ്രം ‘‘നികുതി ഭീകരവാദത്തില്‍’’ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ മാറുമ്പോള്‍ ജനാധിപത്യം തകര്‍ത്തവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പരസ്യം ചെയ്യൽ

തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ആദായനികുതി വകുപ്പിന്റെ രണ്ട് പുതിയ നോട്ടീസ് കൂടി കൈപ്പറ്റിയതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇവ രണ്ടിലുമായി 3567 കോടി രൂപ അടയ്ക്കാനാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്നതെന്നും കോണ്‍ഗ്രസ് അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വ്യാപകമായി പണം ഉപയോഗിച്ചതിനാല്‍ 2018-19 കാലയളവില്‍ കോണ്‍ഗ്രസിന് ആദായനികുതി ഇളവ് നഷ്ടമായെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു. നാല് വര്‍ഷത്തെ ആദായനികുതി പുനഃനിർണയ നടപടികള്‍ ആരംഭിച്ചതിനെതിരേ കോൺഗ്രസ് നല്‍കിയ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#കണഗരസന #ആശവസ #തരഞഞടപപ #കഴയനനത #വര #ആദയനകത #കടശശക #പരകകലലനന #സപര #കടതയല #കനദരസരകകര