0

‘കൊന്നപ്പൂക്കളും മാമ്പഴവും’ സംവിധായകൻ അഭിലാഷ് എസ്. വീണ്ടും; പതിവ് സസ്പെന്സിൽ നിന്നും വ്യത്യസ്തം

Share

നിരവധി അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ‘കൊന്നപ്പൂക്കളും മാമ്പഴവും’ എന്ന സിനിമക്ക് ശേഷം അഭിലാഷ് എസ്. തിരക്കഥ എഴുതി സംവിധാനം നിർവ്വഹിക്കുന്ന ‘കർത്താവ് ക്രിയ കർമ്മം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സതീഷ് ഭാസ്ക്കർ, ഹരിലാൽ, സൂര്യലാൽ, അഖിൽ, പ്രണവ്, ഷെമീർ അരുൺ ജ്യോതി മത്യാസ്, ഡോ. റെജി ദിവാകർ, ഡോക്ടർ വിഷ്ണു കർത്ത, അരവിന്ദ്, ബിജു ക്ലിക്ക് ഹരികുമാർ, ബിച്ചു അനീഷ്, ഷേർലി സജി, നൈനു ഷൈജു, ബേബി മേഘ്ന വിൽസൺ, മാസ്റ്റർ നെഹൽ വിൽസൺ, മാസ്റ്റർ നിഥിൻ മനോജ്, മാസ്റ്റർ ആഷിക് എസ്. എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

പരസ്യം ചെയ്യൽ

“പതിവ് സസ്പെൻസ് ത്രില്ലർ സിനിമകളിൽ നിന്നും ഏറേ വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്റാണ്‌ ഈ സിനിമയുടേത്,” സംവിധായകൻ അഭിലാഷ് എസ്. പറഞ്ഞു.

Also read: കെ.ജി. ജോര്‍ജും തിലകനും; സൗഹൃദത്തിലെ അപൂര്‍വത മരണത്തിലും

വില്ലേജ് ടാക്കീസിന്റെ ബാനറിൽ ശങ്കർ എം.കെ. നിർമ്മിക്കുന്ന
ചിത്രത്തിന്റെ ഛായാഗ്രഹണം അഭിരാം ആർ. നാരായൺ നിർവഹിക്കുന്നു.

കഥ- മോബിൻ മോഹനൻ, അഭിലാഷ് എസ്., ശ്യാം കോതേരി, സത്താർ സലിം, ടോംജിത്, എഡിറ്റിംഗ്- എബി ചന്ദർ, സംഗീതം- ക്രിസ്പിൻ കുര്യാക്കോസ്, സൗണ്ട് ഡിസൈനിങ്ങ്- ജയദേവൻ ഡി.. റീ റെക്കോർഡിങ്ങ് മിക്സിങ്ങ്- ശരത് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് കുര്യനാട്, അസോസിയേറ്റ് ഡയറക്ടേഴ്സ്- അച്ചുബാബു, അർജുൻ,
ഹരി, അസിസ്റ്റന്റ് ഡയറക്ടേഴ്സ്- സൂര്യജിത്, ബാസ്റ്റിൻ, അഭിരാം അഭിലാഷ്, ആർട്ട് ഡയറക്ടർ- പാർത്ഥസാരഥി, അസോസിയേറ്റ് എഡിറ്റർ-അക്ഷയ്, മേക്കപ്പ്- അഖിൽ ദത്തൻ, ക്യാമറ അസിസ്റ്റന്റ്സ്- ദേവ് വിനായക്, രാജീവ്, ഡിസൈൻസ്- വിഷ്ണു നായർ, ടൈറ്റിൽ ഡിസൈൻ- രാഹുൽ രാധാകൃഷ്ണൻ, സബ്-ടൈറ്റിൽസ്- അമിത് മാത്യു,
പി.ആർ.ഒ.- എ.എസ്. ദിനേശ്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#കനനപപകകള #മമപഴവ #സവധയകൻ #അഭലഷ #എസ #വണട #പതവ #സസപനസൽ #നനന #വയതയസത