0

കേരള പൊലിസിനു കീഴിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസറാകണോ?

Share
Spread the love

കേരള പൊലിസിന് കീഴിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസര്‍ തസ്തികയിലേയ്ക്ക്  എംഎസ് സിക്കാർക്ക് അപേക്ഷിക്കാനവസരമുണ്ട്.
ഫിസിക്കല്‍ ടെസ്റ്റ് ഇല്ലാതെ തന്നെ കേരള പൊലിസില്‍ ഉയർന്ന ശമ്പളസ്കെയിലിലാണ് നിയമനം. പി എസ് സി  വഴിയാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കാറ്റഗറി: 633/2023 ആയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. ജനുവരി 31നാണ്. 51400 – 110,300 രൂപ അടിസ്ഥാന ശമ്പള സ്കെയിലാണ് നിയമനം ലഭിക്കുക.

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷകരുടെ പ്രായം, 20 മുതല്‍ 36 വയസ് വരെ ആയിരിക്കണം. അതായത്, ഉദ്യോഗാര്‍ഥികള്‍ 02-01-1987നും 01-01-2003നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി, പട്ടിക വര്‍ഗം, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവർക്ക് നിയമാനുസൃത വയസിളവുണ്ട്

പരസ്യം ചെയ്യൽ

വിവിധ തസ്തികകൾ

1.സയന്റിഫിക് ഓഫീസര്‍ (കെമിസ്ട്രി)
2.സയന്റിഫിക് ഓഫീസര്‍ (ബയോളജി)
3.സയന്റിഫിക് ഓഫീസര്‍ (ഡോക്യുമെന്റ്‌സ്)
4.സയന്റിഫിക് ഓഫീസര്‍ (ഫിസിക്‌സ്)

ഓരോ തസ്തികയ്ക്കും വേണ്ട അടിസ്ഥാനയോഗ്യത

1.സയന്റിഫിക് ഓഫീസര്‍ (കെമിസ്ട്രി)

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് കെമിസ്ട്രിയില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാന്തര ബിരുദമാണ്, അടിസ്ഥാനയോഗ്യത

2.സയന്റിഫിക് ഓഫീസര്‍ (ബയോളജി)

ബോട്ടണി/ സുവോളജിയില്‍ 50 ശതമാനത്തില്‍ കുറയാത്ത അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദാന്തര ബിരുദമാണ്, അടിസ്ഥാനയോഗ്യത.

3. സയന്റിഫിക് ഓഫീസര്‍ (ഡോക്യുമെന്റ്‌സ്)

ഫിസിക്‌സ്/ കെമിസ്ട്രിയില്‍ 50 ശതമാനത്തില്‍ കുറയാത്ത അംഗീകൃത സര്‍വ്വകലാശാല ബിരുദാന്തര ബിരുദമാണ്, അടിസ്ഥാനയോഗ്യത.

4. സയന്റിഫിക് ഓഫീസര്‍ (ഫിസിക്‌സ്)

പരസ്യം ചെയ്യൽ

ഫിസിക്‌സില്‍ 50 ശതമാനത്തില്‍ കുറയാത്ത അംഗീകൃത സര്‍വ്വകലാശാല ബിരുദാന്തര ബിരുദാന്തര ബിരുദമാണ്, അടിസ്ഥാനയോഗ്യത.

വിജ്ഞാപനം

https://www.keralapsc.gov.in/sites/default/files/2024-01/noti-633-23.pdf

അപേക്ഷാ സമർപ്പണത്തിന്

https://www.keralapsc.gov.in/https://thulasi.psc.kerala.gov.in/thulasi/

തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#കരള #പലസന #കഴല #ഫറനസക #സയനസ #ലബറടടറയൽ #സയനറഫക #ഓഫസറകണ


Spread the love