0

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍; ഫാക്ട് ചെക്ക് നടത്താന്‍ പിഐബി

Share

കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെയും ഉള്ളടക്കങ്ങളുടെയും വസ്തു പരിശോധിക്കാന്‍ പ്രസ് ഇൻഫർമേഷൻ ബ്യൂറോ. പിഐബിയുടെ ഫാക്ട് ചെക്കിങ് പരിശോധനയില്‍ വ്യാജമെന്ന് കണ്ടെത്തിയാല്‍ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് അവയുടെ ഉള്ളടക്കം നീക്കം ചെയ്യേണ്ടി വരും. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതാപരിശോധന നടത്താനുള്ള നീക്കത്തിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും സ്റ്റാൻഡ് കൊമീഡിയൻ കുനാൽ കമ്രയും ഉൾപ്പെടെ നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഫാക്ട് ചെക്കിങ് നടത്താന്‍ പിഐബിക്ക് ചുമതല നൽകി കേന്ദ്രം വിജ്ഞാപനമിറക്കിയത്.

പരസ്യം ചെയ്യൽ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നീക്കം സർക്കാരിനെതിരായ വിമർശനങ്ങളെ തടയാനാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അശ്ലീലം, ആൾമാറാട്ടം അടക്കം എട്ടുതരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളിൽ സോഷ്യല്‍ മീഡിയ കമ്പനികൾ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. കേന്ദ്രം വ്യാജമെന്ന് കണ്ടെത്തുന്ന വാർത്തകളും 2021 ലെ ഐടി ഇന്റർമീഡിയറി ചട്ടത്തിന്റെ ഭേദഗതിയിലൂടെ ഈ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.

72 മണിക്കൂറിനകം ഉള്ളടക്കം നീക്കാതിരിക്കാനും ഇന്റർനെറ്റ് പ്ലാറ്റ്ഫോമിന് അവകാശമുണ്ട്. എന്നാൽ, പരാതിക്കാർ കോടതിയെ സമീപിച്ചാൽ പ്ലാറ്റ്ഫോമുക‌ൾക്കു ‘സേഫ് ഹാർബർ’ പരിരക്ഷ ലഭിക്കില്ല. ഉള്ളടക്കത്തിന്റെ പേരിൽ പ്ലാറ്റ്ഫോമും പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കുന്നതാണ് സേഫ് ഹാർബർ പരിരക്ഷ. പ്ലാറ്റ്ഫോം കേസ് നടത്തേണ്ടി വരും. ചട്ടഭേദഗതിക്കെതിരെ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ്) അടക്കം രംഗത്തുവന്നിരുന്നു.

പരസ്യം ചെയ്യൽ

പിഐബി വസ്തുതാ പരിശോധനക്ക് തയാറായതോടെ മാധ്യമസ്ഥാപനങ്ങളും ആശങ്കയിലാണ്. വിവിധ ഉറവിടങ്ങളില്‍ നിന്ന് മാധ്യമസ്ഥാപനത്തിന് ലഭിക്കുന്ന ഒരു വാർത്ത സർക്കാരിന് ഹിതകരമല്ലെങ്കിൽ വ്യാജമെന്നു മുദ്രകുത്താം. മാധ്യമസ്ഥാപനത്തിന്റെ വാർത്ത സ്വന്തം പോർട്ടലിൽനിന്നു നീക്കേണ്ടി വരില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽനിന്നു നീക്കം ചെയ്യപ്പെടുന്നത് ആ വാർത്ത റദ്ദാക്കപ്പെടുന്നതിനു തുല്യമായി മാറും. സർക്കാരുമായി ബന്ധപ്പെട്ട വാർത്തകളിൽ സർക്കാരിന്റെ തന്നെ ഏജൻസിയായ പിഐബി എങ്ങനെ നിഷ്പക്ഷ വസ്തുതാപരിശോധന നടത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്. സ്വന്തം നിലയിൽ നിയമപോരാട്ടം നടത്തേണ്ടിവരുമെന്നതിനാൽ ‘വ്യാജ ഉള്ളടക്കം’ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു വരുന്ന പരാതികൾ ഭൂരിഭാഗവും സമൂഹമാധ്യമകമ്പനികൾ  അംഗീകരിക്കാനാണ് സാധ്യത.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#കനദര #സരകകരമയ #ബനധപപടട #വയജവരതതകള #ഫകട #ചകക #നടതതന #പഐബ