0

കെജ്രിവാളിന് ഷുഗർ ലെവൽ 300ന് മുകളിൽ; ജയിൽ അധികൃതർ ഇന്‍സുലിന്‍ നല്‍കി

Share

തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജയിൽ അധികൃതർഇന്‍സുലിന്‍ നല്‍കി. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടിയതോടെയാണ് ഇദ്ദേഹത്തിന് ഇന്‍സുലിന്‍ നല്‍കിയത്. എയിംസിലെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് കുറഞ്ഞ അളവിലുള്ള രണ്ട് ഡോസ് ഇന്‍സുലിന്‍ കെജ്രിവാളിന് നല്‍കിയത്. തിഹാര്‍ ജയിലിലെ ഡോക്ടറാണ് കെജ്രിവാളിന് ഇന്‍സുലിന്‍ കുത്തിവെച്ചത്.

തിങ്കളാഴ്ച വൈകിട്ടോടെ കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 217 ആയി വര്‍ധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജയിലിലെ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന് ഇന്‍സുലിന്‍ നല്‍കാന്‍ തീരുമാനിച്ചത്.

ഏപ്രില്‍ 20ന് എയിംസിലെ ഡോക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കെജ്രിവാളിന്റെ ഷുഗര്‍ നില ഒരു പരിധിയിലേറെ ഉയര്‍ന്നാല്‍ ഇന്‍സുലിന്‍ നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പരസ്യം ചെയ്യൽ

എന്നാല്‍ കെജ്രിവാളിന്റെ ഷുഗര്‍ നില 320 കഴിഞ്ഞുവെന്നാണ് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങളുടെ ആരോപണം. നേരത്തേയും അദ്ദേഹത്തിന്റെ ഷുഗര്‍ ലെവല്‍ വളരെ കൂടുതലായിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് ഇന്‍സുലിന്‍ നല്‍കുന്നതെന്നും എഎപി പ്രവര്‍ത്തകര്‍ ആരോപിച്ചു.

Also Read – രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ കെജ്രിവാൾ മാമ്പഴവും മധുരവും  അധികം കഴിക്കുന്നുണ്ടെന്ന് ഇഡി ഹൈക്കോടതിയിൽ

’’ കെജ്രിവാളിന് ഇന്‍സുലിന്റെ ആവശ്യമില്ലെന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞത്. ഇപ്പോള്‍ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം ഇന്‍സുലിന്‍ നല്‍കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഷുഗര്‍ ലെവല്‍ 300 കഴിഞ്ഞിരിക്കുകയാണ്. ഇക്കാര്യം അദ്ദേഹം ആവര്‍ത്തിച്ച് പറയുകയും ചെയ്തു. എന്നാല്‍ അന്നൊന്നും ഇന്‍സുലിന്‍ നല്‍കാന്‍ അധികൃതർ തയ്യാറായില്ല. അതിനായി ഞങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടി വന്നു,’’ എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

പരസ്യം ചെയ്യൽ

’’ ജയിലില്‍ കഴിയുന്ന ഒരു രോഗി ചികിത്സയ്ക്ക് വേണ്ടി കോടതിയെ സമീപിക്കേണ്ട സ്ഥിതിയെപ്പറ്റി കേട്ടിട്ടുണ്ടോ? കെജ്രിവാളിനെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. ഇതോടെ ബിജെപിയുടെ കള്ളക്കളി വെളിച്ചത്തായിരിക്കുകയാണ്’’ ഭരദ്വാജ് പറഞ്ഞു.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യസ്ഥിതി ഉയര്‍ത്തിപ്പിടിച്ച് സഹതാപ വോട്ട് നേടാനാണ് എഎപി ശ്രമിക്കുന്നതെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വിരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.

’’ കെജ്രിവാളിന് പ്രമേഹമുണ്ട്. അദ്ദേഹത്തിന്റെ ഷുഗര്‍ നില ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. എയിംസിലെ ഡോക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇന്‍സുലിന്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല,’’ എന്നും വിരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.

പരസ്യം ചെയ്യൽ

എന്നാല്‍ ഇന്‍സുലിന്‍ വേണമെന്ന് താന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കെജ്രിവാള്‍ അധികൃതര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

’’ എന്നെ പരിശോധിക്കാന്‍ വരുന്ന എല്ലാ ഡോക്ടര്‍മാരോടും എന്റെ ഷുഗര്‍ ലെവലിനെപ്പറ്റി പറഞ്ഞിരുന്നു. മൂന്ന് തവണ ഷുഗര്‍ നിലയിൽ ഏറ്റക്കുറച്ചിലുണ്ടായ കാര്യം ഡോക്ടര്‍മാരോട് പറഞ്ഞു. 250നും 320നും ഇടയില്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്നിരുന്നു,’’ കെജ്രിവാൾ കത്തില്‍ പറയുന്നു.

’’ ഭക്ഷണത്തിന് മുമ്പുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് എല്ലാ ദിവസവും 160-200 നും ഇടയിലായിരുന്നു. ഇന്‍സുലിന്‍ വേണമെന്ന് എല്ലാ ദിവസവും ജയില്‍ അധികൃതരോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നെന്തിനാണ് ഞാന്‍ ഒരിക്കല്‍ പോലും ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പറയുന്നത്?’’ കെജ്രിവാള്‍ ചോദിച്ചു.

പരസ്യം ചെയ്യൽ

രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി തിഹാര്‍ ജയില്‍ അധികൃതര്‍ വ്യാജ വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു.

ഡല്‍ഹി മദ്യ നയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 1 മുതല്‍ ഇദ്ദേഹം തിഹാര്‍ ജയിലില്‍ കഴിയുകയാണ്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#കജരവളന #ഷഗർ #ലവൽ #300ന #മകളൽ #ജയൽ #അധകതർ #ഇനസലന #നലക