0

കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച നാല് കാര്യങ്ങള്‍; ഇഡി കണ്ടെത്താന്‍ ശ്രമിക്കുന്നത് എന്തൊക്കെ?

Share

2023 നവംബര്‍ മുതല്‍ തുടരുന്ന അനിശ്ചിത്വത്തിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റു ചെയ്തു. കേസില്‍ ഇടപെടില്ലെന്നും അദ്ദേഹത്തിന് സംരക്ഷണം നല്‍കില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1. ഡല്‍ഹി ഹൈക്കോടതി കേസില്‍ ഇടപെടാതിരുന്നത്

ഇഡിയുടെ ഹര്‍ജിക്കെതിരേ ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചതോടെ അരവിന്ദ് കെജ്രിവാള്‍ സന്തോഷത്തിലായിരുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ അദ്ദേഹം നല്‍കിയ ഹര്‍ജി ഫലം കണ്ടില്ല. ബലം പ്രയോഗിച്ചുള്ള നടപടിയില്‍ നിന്ന് സംരക്ഷണം തേടി ഇടപെടല്‍ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി അതിന് തയ്യാറായില്ല. 12 അംഗ ഇഡി സംഘം ഡല്‍ഹി പോലീസിന്റെ സഹായത്തോടെ അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണുകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. ഏകദേശം ഒന്‍പത് മണിയോടെ കെജ്രിവാളിനെ അറസ്റ്റു ചെയ്തു. ഗൂഢാലോചനക്കുറ്റവും കള്ളപ്പണം വെളുപ്പിക്കല്‍ എന്നിയുമാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

പരസ്യം ചെയ്യൽ

2. കവിതയുടെ അറസ്റ്റ് നല്‍കിയ സൂചന

ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. കവിതയെ കഴിഞ്ഞയാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. കെജ്രിവാളിനെതിരേ ഇഡി സംഘം വേഗത്തില്‍ നീങ്ങുമെന്ന സൂചന ഇത് നല്‍കിയിരുന്നു. കവിതയ്‌ക്കെതിരെ ഇഡി നല്‍കിയ പരാമര്‍ശത്തിലും അക്കാര്യം വ്യക്തമായിരുന്നു. “ഡല്‍ഹി മദ്യനയരൂപീകരണത്തിലും നടപ്പാക്കലിലും ആനുകൂല്യം ലഭിക്കുന്നതിനായി ആം ആദ്മി പാര്‍ട്ടി നേതാക്കളായ അരവിന്ദ് കെജ്രിവാളുമായും മനീഷ് സിസോദിയയുമായി കെ. കവിത ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ ആനുകൂല്യങ്ങള്‍ക്ക് പകരമായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് 100 കോടി രൂപ അവര്‍ നല്‍കിയിരുന്നു,” ഇഡി പറഞ്ഞു. നിലവില്‍ ഇഡിയുടെ കസ്റ്റഡിയിലാണ് കവിത.

പരസ്യം ചെയ്യൽ

3. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഒന്‍പത് സമന്‍സുകള്‍ അവഗണിച്ചു

കേന്ദ്രസര്‍ക്കാരിന്റെയും ഭരണകക്ഷിയായ ബിജെപിയുടെയും താത്പര്യത്തിന് വഴങ്ങി പ്രവര്‍ത്തിച്ചുവെന്ന് ഇഡിക്കെതിരേ പ്രതിപക്ഷം ആരോപണം ഉന്നയിച്ചുവെങ്കിലും കെജ്രിവാളിനെതിരേ ശക്തമായ തെളിവുകള്‍ ഇഡിയുടെ പക്കല്‍ ഉണ്ടെന്നാണ് സൂചന. ഇഡിയുടെ മുന്നില്‍ ഹാജരാകാനുള്ള സമന്‍സ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം. വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്യാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഏത് നിലയിലാണ് തന്നെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്ന കാര്യത്തിലും അദ്ദേഹം ഇഡിയോട് വിശദീകരണം തേടി. എഎപിയുടെ ദേശീയ കണ്‍വീനര്‍ എന്ന നിലയിലല്ല വ്യക്തിപരമായാണ് കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പച്ചതെന്ന് ഇഡി ഡല്‍ഹി ഹൈക്കോടതിയെ വ്യാഴാഴ്ച അറിയിച്ചിരുന്നു.

പരസ്യം ചെയ്യൽ

4. കെജ്രിവാളിനെതിരേയുള്ള തെളിവുകള്‍

സൗത്ത് ഗ്രൂപ്പ് വ്യവസായിയുമായുള്ള ഫെയ്‌സ്‌ടൈം സംഭാഷണത്തിനിടെ വിജയ് നായരെ ‘മൈ ബോയ്’ എന്ന് കെജ്രിവാള്‍ വിളിച്ചിരുന്നുവെന്ന് നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇഡി വ്യക്തമാക്കിയരുന്നു. എഎപിയുടെ കമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ മുന്‍ മേധാവിയായിരുന്ന വിജയ് നായര്‍ സൗത്ത് ഗ്രൂപ്പുമായി തുടക്കം മുതല്‍ ബന്ധം സ്ഥാപിക്കുകയും പണം കൈക്കൂലിയായി നല്‍കുകയും ചെയ്തിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. കൈക്കൂലി നല്‍കിയതായി ആരോപിക്കപ്പെടുന്നവര്‍ക്ക് പ്രത്യുപകാരമായാണ് മദ്യനയം നടപ്പിലാക്കിയതെന്ന ആരോപണവും ഉന്നയിക്കപ്പെടുന്നു. കെ. കവിതയ്ക്കും സൗത്ത് ഗ്രൂപ്പിനും അനുകൂലമായി മദ്യനയത്തില്‍ സ്വാധീനം ചെലുത്താന്‍ 100 കോടി രൂപ ആവശ്യപ്പെട്ടതായും ഗ്രൂപ്പിലെ വ്യവസായികളുമായി ചര്‍ച്ച നടത്താന്‍ വിജയ് നായര്‍ സൗകര്യമൊരുക്കിയതായും സൗത്ത് ഗ്രൂപ്പിലെ വ്യവസായിയായ ശരത് റെഡ്ഡി ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്.

പരസ്യം ചെയ്യൽ

കെജ്രിവാളിന്റെ ഫെയ്‌സ്‌ടൈം സംഭാഷണത്തെക്കുറിച്ചും വിജയ് നായരുമായുള്ള ബന്ധത്തെക്കുറിച്ചും അറിയുന്നതിനാണ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിനായി ഇഡി കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഡല്‍ഹി മദ്യ നയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ 2021 മാര്‍ച്ചില്‍ എംപി മഗുന്ത ശ്രീനിവാസുലു റെഡ്ഡിയെ കെജ്രിവാള്‍ കണ്ടെങ്കില്‍ അത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ഇഡി ആവശ്യപ്പെടുന്നു. കൈക്കൂലി തുക നല്‍കിയതിനും വെളുപ്പിച്ചതിനും കെ കവിതയുടെ വസതിയിൽ റെയ്ഡ് നടത്തിയതിനുശേഷം ഇഡിക്ക് തെളിവ് ലഭിച്ചിരുന്നു. എന്നാൽ ഉത്തരം നൽകാതെ കെജ്രിവാള്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും അതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#കജരവളനറ #അറസററലകക #നയചച #നല #കരയങങള #ഇഡ #കണടതതന #ശരമകകനനത #എനതകക