0

കൂറ്റൻ സ്കോർ ഉയർത്തുന്നതിൽ നിന്ന് ഹൈദരാബാദിനെ തടഞ്ഞ് രാജസ്ഥാൻ റോയൽസ്; 176 റണ്‍സ് വിജയ ലക്ഷ്യം| SRH vs RR IPL Match Qualifier 2 Rajasthan Royals needs 176 runs to enter final – News18 മലയാളം

Share
Spread the love

ചെന്നൈ: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 176 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 34 പന്തിൽ 50 റൺസെടുത്ത ഹെൻറിച്ച് ക്ലാസനാണ് ടോപ് സ്കോറർ. ട്രാവിസ് ഹെഡ് (28 ൽ 34), രാഹുൽ ത്രിപാഠി (15 ൽ 37) എന്നിവരും ഹൈദരാബാദിനായി തിളങ്ങി.

രാജസ്ഥാന് വേണ്ടി ട്രെന്റ് ബോൾട്ടും ആവേശ് ഖാനും 3 വിക്കറ്റ് വീതം വീഴ്ത്തി. സന്ദീപ് ശർമ 2 വിക്കറ്റുകളും സ്വന്തമാക്കി. 68 റൺസാണ് ഹൈദരബാദ് ആദ്യ ആറ് ഓവറുകളിൽ അടിച്ചെടുത്തത്. ഒരു സിക്സും ഒരു ഫോറും അടിച്ചതിനു പിന്നാലെ ആദ്യ ഓവറിൽ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ട്രെന്റ് ബോൾട്ട് പുറത്താക്കി. പിന്നാലെ എത്തിയ രാഹുൽ ത്രിപാഠിയാണ് പവർപ്ലേയിൽ ഹൈദരാബാദിന്റെ കരുത്തായത്. 15 പന്തുകളിൽ 5 ഫോറുകളും 2 സിക്സുകളുമാണ് ത്രിപാഠി അടിച്ചത്. എന്നാൽ ബോൾട്ടിന്റെ പന്തിൽ ചെഹൽ ക്യാച്ചെടുത്ത് ത്രിപാഠി മടങ്ങി. തൊട്ടുപിന്നാലെ എയ്ഡൻ മാർക്രവും സമാന രീതിയിൽ പുറത്തായി.

പരസ്യം ചെയ്യൽ

പവര്‍ പ്ലേയ്ക്ക് ശേഷം ഹൈദരാബാദിന്റെ സ്കോറിങ്ങിനു വേഗം കുറഞ്ഞു. പത്താം ഓവറിലെ അവസാന പന്തിൽ ഓപ്പണര്‍ ട്രാവിസ് ഹെഡ് പുറത്തായി. 28 പന്തിൽ 34 റൺസെടുത്ത ഹെഡിനെ സന്ദീപ് ശർമയുടെ പന്തിൽ ആർ അശ്വിൻ ക്യാച്ചെടുത്താത്ത് പുറത്താക്കി. 10.2 ഓവറിൽ ഹൈദരാബാദ് 100 കടന്നു. ഒരുഘട്ടത്തിൽ വമ്പൻ സ്കോറിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും രാജസ്ഥാൻ ബൗളർമാർ അതിന് അവസരം നൽകിയില്ല.

പതിനാലാം ഓവറിലെ അഞ്ചാം പന്തിൽ ആവേശ് ഖാൻ നിതീഷ് കുമാർ റെഡ്ഡിയെ ചെഹലിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ അബ്ദുൽ സമദിന്റെ കുറ്റി തെറിപ്പിച്ച് ആവേശ് ഹൈദരാബാദിനെ പ്രതിരോധത്തിലാക്കി. 14 ഓവറുകൾ പിന്നിടുമ്പോൾ 6 ന് 132 എന്ന നിലയിലായിരുന്നു ഹൈദരാബാദ്.

പരസ്യം ചെയ്യൽ

ഇംപാക്ട് പ്ലേയറായി ഷഹബാസ് അഹമ്മദ് ക്രീസിലെത്തി. 17ാം ഓവറിലാണ് ഹൈദരാബാദ് 150 ലെത്തിയത്. അര്‍ധ സെഞ്ചറി നേടിയതിനു പിന്നാലെ ക്ലാസനെ സന്ദീപ് ശർമ ബൗൾഡാക്കി. 18ാം ഓവറിൽ 6 റൺസ് മാത്രമാണു സന്ദീപ് വഴങ്ങിയത്. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തിൽ സിക്സറിനു ശ്രമിച്ച ഷഹബാസ് അഹമ്മദിനെ (18 പന്തിൽ 18) ധ്രുവ് ജുറെൽ ക്യാച്ചെടുത്തു പുറത്താക്കി. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ ഹൈദരാബാദ് ബാറ്റർമാർക്ക് ആറ് റൺസ് എടുക്കാൻ മാത്രമാണു സാധിച്ചത്. ഈ ഓവറിൽ 2 വിക്കറ്റുകളും വീണു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#കററൻ #സകർ #ഉയർതതനനതൽ #നനന #ഹദരബദന #തടഞഞ #രജസഥൻ #റയൽസ #റണസ #വജയ #ലകഷയ #SRH #IPL #Match #Qualifier #Rajasthan #Royals #runs #enter #final #News18 #മലയള


Spread the love