0

കുട്ടികള്‍ക്ക് വിമാനത്തിൽ രക്ഷിതാക്കളുടെ അടുത്ത് സീറ്റ് ഉറപ്പാക്കണം; എയര്‍ലൈനുകള്‍ക്ക് ഡിജിസിഎ നിര്‍ദേശം

Share

12 വയസ്സിൽ താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്തില്‍ മാതാപിതാക്കളുടെ അടുത്ത് തന്നെ സീറ്റ് ഉറപ്പാക്കണമെന്ന് എയര്‍ലൈനുകൾക്ക് ഡിജിസിഎ നിർദേശം നൽകി.‘‘12 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് തങ്ങളുടെ മാതാപിതാക്കളുടെ അടുത്തോ രക്ഷകര്‍ത്താവിന്റെ അടുത്തോ സീറ്റ് നല്‍കിയിട്ടുണ്ടെന്ന് എയര്‍ലൈന്‍ ജീവനക്കാര്‍ ഉറപ്പുവരുത്തണം,’’ എന്നാണ് ഡിജിസിഎ ചൊവ്വാഴ്ച പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. സീറ്റുകൾ ഇത്തരത്തിൽ ലഭിക്കാത്ത സാഹചര്യത്തിലാണ് ഡിജിസിഎ നിർദേശം നൽകിയിരിക്കുന്നത്.

നേരത്തെ വിമാനത്തില്‍ മദ്യം നല്‍കുന്ന കാര്യത്തിലും വ്യക്തത വരുത്തി ഡിജിസിഎ രംഗത്തെത്തിയിരുന്നു. വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് മദ്യം നല്‍കുന്നതിന് പരിധി നിശ്ചയിക്കേണ്ടത് എയര്‍ലൈനുകളാണെന്ന് ഡിജിസിഎ പറഞ്ഞിരുന്നു. നേരത്തെ എയര്‍ ഇന്ത്യയുടെ ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തില്‍ യാത്രക്കാരന്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ഡിജിസിഎ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തില്‍ മദ്യം കഴിക്കുന്ന ആളുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഇതില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ആളുകളെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ നടപടിക്രമങ്ങള്‍ നിലവിലുണ്ടെന്നും ഡിജിസിഎ അറിയിച്ചിരുന്നു.

പരസ്യം ചെയ്യൽ

വിമാനത്തില്‍ നല്‍കുന്ന മദ്യത്തിന്റെ പരിധിയെ കുറിച്ചും യാത്രക്കാര്‍ മദ്യപിച്ച് ലക്ക് കെടാതിരിക്കാനുമുള്ള നയം രൂപീകരിക്കേണ്ടത് ഓരോ എയര്‍ലൈനുകളുടെയും അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും ഡിജിസിഎ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#കടടകളകക #വമനതതൽ #രകഷതകകളട #അടതത #സററ #ഉറപപകകണ #എയരലനകളകക #ഡജസഎ #നരദശ