0

‘കുടുംബത്തിന് വേണ്ടി ചെലവഴിക്കാന്‍ സമയം കിട്ടാറില്ല’; വര്‍ക്ക് ലൈഫ് ബാലന്‍സിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Share

ജോലിയും കുടുംബജീവിതവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള ഓട്ടപ്പാച്ചിലിലാണ് നാമെല്ലാവരും. ജോലിത്തിരക്കുകള്‍ കാരണം തങ്ങളുടെ കുടുംബത്തിന് വേണ്ടിയും ഇഷ്ടവിനോദങ്ങള്‍ക്ക് വേണ്ടിയും സമയം കണ്ടെത്താന്‍ പലപ്പോഴും പലര്‍ക്കും കഴിയാറില്ല.

ജോലിസമയം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കണമെന്നില്ല. ജോലിയിലെ വ്യത്യാസം അനുസരിച്ച് ജോലി സമയത്തിലും മാറ്റം വരും. തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പ്രവർത്തകരുടെ ജോലി സമയത്തിന് അതിരുകളില്ലാതായിരിക്കുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കള്‍ പ്രചാരണ തിരക്കിലാണ്. ജോലിയ്ക്ക് ശേഷം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ പലര്‍ക്കും ഇപ്പോള്‍ സമയം കിട്ടാറില്ല.

ഈ സാഹചര്യത്തില്‍ വര്‍ക്ക്-ലൈഫ് ബാലന്‍സിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈയടുത്ത് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിഎന്‍എന്‍ ന്യൂസ് 18 റൈസിംഗ് ഭാരത് സമ്മേളനത്തില്‍ വെച്ച് അദ്ദേഹം നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്.

പരസ്യം ചെയ്യൽ

എങ്ങനെയാണ് ജോലിയും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ടുപോകുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

“കുടുംബത്തിന് വേണ്ടി ചെലവഴിക്കാന്‍ എനിക്ക് സമയം കിട്ടാറില്ല. എന്നാല്‍ കുടുംബാംഗങ്ങള്‍ എനിക്കായി സമയം കണ്ടെത്തുന്നുണ്ട്,” എന്ന് അദ്ദേഹം പറഞ്ഞു. നെറ്റ് വര്‍ക്ക് 18 എംഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ രാഹുല്‍ ജോഷിയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. അമിത് ഷായുടെ ഭാര്യയും സദസ്സില്‍ സന്നിഹിതയായിരുന്നു.

ഏപ്രില്‍ 19 മുതലാണ് ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുക. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 1 നാണ് അവസാന ഘട്ട തെരഞ്ഞെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

പരസ്യം ചെയ്യൽ

Summary: Amit Shah on creating work life balance and spending time with family

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#കടബതതന #വണട #ചലവഴകകന #സമയ #കടടറലല #വരകക #ലഫ #ബലനസനകകറചച #കനദര #ആഭയനതരമനതര #അമത #ഷ