0

കുടിവെള്ളം വാഹനം കഴുകാനും ചെടി നനയ്ക്കാനും; ബംഗളൂരുവിൽ 22 വീട്ടുകാർക്ക് പിഴ 1.10 ലക്ഷം രൂപ

Share

ബെംഗളൂരുവിൽ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വെള്ളം പാഴാക്കിയെന്ന് കണ്ടെത്തിയ 22 കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം പിഴയിട്ടു. കാർ കഴുകുന്നതിനും ചെടി നനക്കുന്നതിനും കുടിവെള്ളം ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബെംഗളൂരു നഗരത്തിൽ ജലക്ഷാമം രൂക്ഷമായതോടെ വെള്ളത്തിന്റെ ഉപയോഗത്തിൽ കടുത്ത നിയന്ത്രണവും ജലവിതരണ ബോർഡ് കൊണ്ടുവന്നിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഓരോ കുടുംബവും 5,000 രൂപ പിഴയടക്കണം എന്ന് അധികൃതർ ആവശ്യപ്പെട്ടത്.

22 വീടുകളിൽ നിന്നായി 1.10 ലക്ഷം രൂപ പിഴ ഈടാക്കിയതായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചു. ബാംഗ്ലൂർ നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്. തെക്കൻ മേഖലയിലാണ് കൂടുതൽ പിഴ പിരിച്ചെടുത്തത്. നഗരത്തിൽ വാഹനങ്ങൾ കഴുകുന്നതിനും കെട്ടിട നിർമ്മാണത്തിനും വിനോദ ആവശ്യങ്ങൾക്കും കുടിവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഈ മാസം ആദ്യം ബിഡബ്ല്യുഎസ്എസ്ബി ഇവിടുത്തെ താമസക്കാരോട് അഭ്യർത്ഥിച്ചിരുന്നു.

പരസ്യം ചെയ്യൽ

ഒന്നിലധികം തവണ നിയമലംഘനം നടത്തുന്നവർക്ക് 500 രൂപ അധിക പിഴയും ബോർഡ് ചുമത്തും. കൂടാതെ ഹോളി ആഘോഷങ്ങളുടെ ഭാഗമായി പൂള്‍ പാർട്ടികളും മഴ നൃത്തങ്ങളും നടത്തുമ്പോൾ കാവേരിയിൽ നിന്നും കുഴൽ കിണറിൽ നിന്നും വെള്ളം എടുക്കരുതെന്ന കർശന നിർദേശവും നല്‍കിയിട്ടുണ്ട്. നഗരവാസികളിൽ പലരും കുടിവെള്ളക്ഷാമം മൂലം വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറി.

ഡിസ്പോസിബിൾ പാത്രങ്ങളിൽ ഭക്ഷണം കഴിച്ചും മാളുകളിലെ ടോയ്‌ലറ്റുകൾ ഉപയോഗിച്ചുമൊക്കെയാണ് ബംഗളുരു നിവാസികള്‍ ഈ സാഹചര്യത്തെ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു നഗരത്തിൽ പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിൻ്റെ (എംഎൽഡി-മെഗാലിറ്റര്‍ പെര്‍ ഡേ) ക്ഷാമം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ആകെ ആവശ്യമുള്ളതിൽ 1470 എംഎൽഡി വെള്ളം കാവേരി നദിയിൽ നിന്നും 650 എംഎൽഡി വെള്ളം കുഴൽക്കിണറുകളിൽ നിന്നുമാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#കടവളള #വഹന #കഴകന #ചട #നനയകകന #ബഗളരവൽ #വടടകർകക #പഴ #ലകഷ #രപ