0

കശ്മീരിലെ വിഘടനവാദ ആശയങ്ങളോടോ സംഘടനകളോടോ ബന്ധമില്ലെന്ന് വിഘടനവാദികളുടെ മകളും ചെറുമകളും

Share

വിഘടനവാദ ആശയങ്ങളോടോ സംഘടനകളോടോ ബന്ധമില്ലെന്ന് കശ്മീരിലെ വിഘടനവാദികളുടെ മകളും ചെറുമകളും. വിഘടനവാദി നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനിയുടെ ചെറുമകള്‍ റുവാ ഷായും ഷബീർ ഷായുടെ മകള്‍ സമ ഷബീറുമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ പരമാധികാരത്തോട് കൂറുപുലർത്തുന്നതായും ഇരുവരും പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് കാശ്മീരിലെ പ്രാദേശിക പത്രങ്ങളിൽ ഇവരുടെ പൊതു അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഘടനവാദ രാഷ്ട്രീയവുമായി ഇവർക്ക് ബന്ധമില്ലെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.

“ഞാൻ ഇന്ത്യയിലെ ഒരു വിശ്വസ്ത പൗരനാണ്, ഇന്ത്യൻ യൂണിയനെതിരായി പ്രവർത്തിക്കുന്ന ഏതെങ്കിലും സംഘടനയുമായോ അസോസിയേഷനുമായോ എനിക്ക് ബന്ധമില്ല. എൻ്റെ രാജ്യത്തിൻ്റെ (ഇന്ത്യ) ഭരണഘടനയോട് എനിക്ക് വിധേയത്വം ഉണ്ട്,” എന്ന് റുവയുടെ പേരിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു. ഇതോടൊപ്പം 23 കാരിയായ സമ ഷബീർ നൽകിയ അറിയിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ഇന്ത്യയുടെ പരമാധികാരത്തിന് എതിരെ നിൽക്കുന്ന ഏതെങ്കിലും വ്യക്തികളുമായോ സംഘടനകളും ആയോ എനിക്ക് ബന്ധമില്ല. അതോടൊപ്പം ഡിഎഫ്‌പിയുമായോ ( പിതാവിൻ്റെ പാർട്ടി) അതിൻ്റെ പ്രത്യയശാസ്ത്രവുമായോ ഒരു തരത്തിലും ബന്ധമില്ല. തന്നെ വിഘടനവാദ ഗ്രൂപ്പുമായി ബന്ധപ്പെടുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും” എന്ന് സമ അറിയിപ്പിൽ പറഞ്ഞു.

പരസ്യം ചെയ്യൽ

നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യൻ ഭരണകൂടത്തിൻ്റെ നയങ്ങളെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെയും രൂക്ഷമായി വിമർശിച്ചിരുന്ന ആളാണ് റുവ ഷാ.കൂടാതെ 2016-ൽ ശ്രീനഗറിൽ റിസർച്ച് ഓഫീസറായി നിയമിതനായ റുവയുടെ സഹോദരനെ, രാജ്യസുരക്ഷ മുൻനിർത്തി 2021 ഒക്ടോബറില്‍
സർക്കാർ സർവ്വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. 2021 സെപ്തംബർ 2 നാണ് ശ്രീനഗറിൽ വച്ച് സയ്യിദ് അലി ഷാ ഗീലാനി മരിച്ചത്.

തീവ്രവാദത്തിന് ധനസഹായം നൽകിയ കേസിൽ ഡൽഹിയിലെ തിഹാർ ജയിലിൽ തടവിൽ കഴിയവേയാണ് റുവയുടെ പിതാവാമായ അൽതാഫ് ഷാ മരണപ്പെട്ടത്. കശ്മീരിലെ നെൽസൺ മണ്ടേല’ എന്ന് വിളിക്കപ്പെട്ടിരുന്ന ഷബീർ അഹമ്മദ് ഷായെ 2017-ൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് തീവ്രവാദത്തിന് ധനസഹായവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് എൻഐഎയും ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. നിലവിൽ ഷബീർ ഷാ തിഹാർ ജയിലിലാണ്

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#കശമരല #വഘടനവദ #ആശയങങളട #സഘടനകളട #ബനധമലലനന #വഘടനവദകളട #മകള #ചറമകള