0

കശ്മീരിലെ കത്വ ബലാത്സംഗ കേസ് പ്രതികളെ പിന്തുണച്ചതിന് ബിജെപി പുറത്താക്കിയ നേതാവ് കോൺഗ്രസ് സ്ഥാനാർത്ഥി

Share

ജമ്മു കശ്മീരിൽ മന്ത്രിയായിരിക്കെ കത്വ ബലാത്സംഗ കേസ് പ്രതികളെ പിന്തുണച്ചതിന് ബിജെപി പുറത്താക്കിയ ചൗധരി ലാൽ സിങ്ങിന് ലോക്സഭാ സീറ്റ് നൽകി കോൺഗ്രസ്. ഉധംപൂരിലാണ് ഇവിടെ രണ്ട് തവണ എംപിയായിരുന്ന ചൗധരി ലാൽ സിങ് ജനവിധി തേടുന്നത്. അതേസമയം, ലാല്‍ സിങ്ങിനെ ഉധംപൂരിലെ സ്ഥാനാർത്ഥിയാക്കിയതിനെ ഗുലാം നബി ആസാദിന്റെ ഡിപിഎപി പാർട്ടി അടക്കമുള പ്രതിപക്ഷ കക്ഷികൾ അപലപിച്ചു.

2018ൽ കത്വ കേസ് പ്രതികളെ പിന്തുണച്ച് ഹിന്ദു ഏക്താ മഞ്ച് നടത്തിയ റാലിയിൽ പങ്കെടുത്താണ് അന്ന് ബിജെപി നേതാവായിരുന്ന ചൗധരി ലാൽ സിങ് വിവാദത്തിലായത്. ഈ സംഭവത്തിന് പിന്നാലെ പാർട്ടി അദ്ദേഹത്തോട് രാജി ആവശ്യപ്പെടുകയായിരുന്നു.

പരസ്യം ചെയ്യൽ

കോൺഗ്രസ് നേതാവായിരുന്ന ചൗധരി ലാൽ സിങ്, 2014ൽ ഉധംപൂർ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി വിടുകയായിരുന്നു. രണ്ട് തവണ ഉധംപൂരിനെ പ്രതിനിധീകരിച്ച അദ്ദേഹം, ബിജെപിയിലെത്തിയതിന് പിന്നാലെ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിൽ മന്ത്രിയായി. കത്വാ പ്രതികളെ പിന്തുണച്ചുള്ള എക്സാ മഞ്ചിന്റെ റാലിയിൽ പങ്കെടുത്തതിന് പിന്നാലെ രാജി. പിന്നീട് ദോഗ്ര സ്വാഭിമാൻ സംഘടൻ പാർട്ടി രൂപീകരിച്ചു. ജമ്മുവിലും ഉധംപൂരിലും മത്സരിച്ചു. 20,000 വോട്ടുകൾ നേടി ഉധംപൂരിൽ നാലാം സ്ഥാനത്തെത്തി. ജമ്മുവിൽ 7500 വോട്ടുകളുമായി ഏഴാം സ്ഥാനത്തും. ഇപ്പോൾ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ ഡോ. ജിതേന്ദ്ര സിങ്ങിനെയാകും ഉധംപൂരിൽ ചൗധരി ലാൽ സിങ് നേരിടുന്നത്.

പരസ്യം ചെയ്യൽ

കഴിഞ്ഞ വർഷം നവംബറിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലാൽ സിങ്ങിനെ, അദ്ദേഹത്തിന്റെ ഭാര്യയും മുൻ നിയമസഭാംഗവുമായ കാന്ത അന്ദോത്ര നടത്തുന്ന വിദ്യാഭ്യാസ ട്രസ്റ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

സ്ഥാനാർത്ഥിത്വം വിവാദമായതോടെ ചൗധരി ലാൽ സിങ്ങിനെ പിന്തുണച്ച് കോൺഗ്രസ് രംഗത്തെത്തി. 2018-ൽ ചൗധരി ലാൽ സിങ്ങിന് സംഭവിച്ചത് ഒരു തെറ്റാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

“അവരെ (കത്വ പ്രതികളെ) പിന്തുണച്ചത് തെറ്റാണെന്ന് അംഗീകരിക്കുന്നു. എന്നാൽ അതിനു ശേഷം നിങ്ങൾ നോക്കുകയാണെങ്കിൽ, ബിജെപി വിട്ടതിനുശേഷം, ജമ്മു കശ്മീരിനോടുള്ള ബിജെപിയുടെ നയങ്ങൾക്കെതിരെയാണ് അദ്ദേഹം സംസാരിച്ചത്,” കോൺഗ്രസ് വക്താവ് ഷെയ്ഖ് ആമിർ പറഞ്ഞു. ‘അദ്ദേഹം പാർട്ടിയിലേക്ക് മടങ്ങിയെത്തിയത് സ്വാഗതാർഹമായ നടപടിയാണ്. കോൺഗ്രസ് വിട്ടത് തെറ്റായിപ്പോയെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹം തന്റെ വീട്ടിലേക്ക് മടങ്ങിയെത്തി. ”- ഷെയ്ഖ് ആമിർ പറഞ്ഞു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#കശമരല #കതവ #ബലതസഗ #കസ #പരതകള #പനതണചചതന #ബജപ #പറതതകകയ #നതവ #കൺഗരസ #സഥനർതഥ