0

കളിക്കിടെ ഗൗതം ഗംഭീറിനെ നോക്കി പേടിപ്പിച്ച് ശ്രീശാന്ത് ! മുന്‍ ഇന്ത്യന്‍ താരങ്ങളുടെ പോര് വൈറല്‍

Share

മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്ന ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗിനിടെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ മലയാളി താരം എസ്. ശ്രീശാന്ത് തുറിച്ച് നോക്കിയ സംഭവം വൈറലാകുന്നു. ഇന്ത്യ ക്യാപിറ്റല്‍സും ഗുജറാത്ത് ജയിന്‍റ്സും തമ്മില്‍ നടന്ന എലിമിനേറ്റര്‍ മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഗ്രൗണ്ടിലെ രൂക്ഷമായ പെരുമാറ്റത്തിന്‍റെ പേരില്‍ മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞവരാണ് ശ്രീശാന്തും ഗംഭീറും.

ശ്രീശാന്ത് എറിഞ്ഞ പന്തുകളിൽ ഗംഭീർ ഒരു സിക്സും ഫോറും അടിച്ചതിന് പിന്നാലെയായിരുന്നു സംഭവം. അടുത്ത പന്ത് ഗംഭീർ നേരിട്ടതോടെ ശ്രീശാന്ത് താരത്തെ തുറിച്ചു നോക്കുകയായിരുന്നു. തുടർന്ന് ഗംഭീർ കൈകൊണ്ട് ‘എന്താണ്?’ എന്ന് ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

30 ബോളില്‍ നിന്ന്  ഗംഭീർ 51 റൺസാണ് മത്സരത്തിൽ നേടിയത്. ഒരു സിക്സും ഏഴു ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ പ്രകടനം.മത്സരത്തിൽ ഗംഭീറിന്റെ ഇന്ത്യ ക്യാപിറ്റൽസ് വിജയിച്ചു.

മത്സരത്തിന് പിന്നാലെ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി ശ്രീശാന്ത് രംഗത്തെത്തി.‘ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു വ്യക്തത വരുത്തേണ്ടതുണ്ട്. എപ്പോഴും സഹതാരങ്ങളുമായി അദ്ദേഹം പോരടിച്ചുകൊണ്ടിരിക്കും. ഒരു കാരണവുമില്ലെങ്കിലും അങ്ങനെത്തന്നെയാണ് അദ്ദേഹത്തിന്‍റെ പെരുമാറ്റം. വീരു ഭായ് (സേവാഗ്) ഉൾപ്പെടെ തന്റെ സീനിയർ താരങ്ങളെ ബഹുമാനിക്കുക പോലുമില്ല. അതാണ് ഇന്നും സംഭവിച്ചത്.’– ശ്രീശാന്ത് വിഡിയോയിൽ ആരോപിച്ചു. ഒരു പ്രകോപനവുമില്ലാതെ ഗംഭീർ പറയരുത്താത്ത പല കാര്യങ്ങളും പറഞ്ഞെന്നും ശ്രീശാന്ത് ആരോപിച്ചു.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

‘മിസ്റ്റർ ഗൗതി എന്താണ് ചെയ്തതെന്ന് ഉടനെ നിങ്ങളെല്ലാം അറിയും. ഗ്രൗണ്ടിൽവച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളും ഉപയോഗിച്ച ഭാഷയും അസ്വീകാര്യമാണ്. സഹതാരങ്ങളെ പോലും ബഹുമാനിക്കുന്നില്ലെങ്കില്‍  ജനത്തെ ഇദ്ദേഹം പ്രതിനിധീകരിക്കുന്നതിൽ എന്തു കാര്യമാണുള്ളത്’ ശ്രീശാന്ത് ചോദിച്ചു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#കളകകട #ഗത #ഗഭറന #നകക #പടപപചച #ശരശനത #മന #ഇനതയന #തരങങളട #പര #വറല