0

‘കയ്യിൽ പണമില്ല’; ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുള്ള അവസരം നിരസിച്ചതിനെക്കുറിച്ച് നിർമ്മല സീതാരാമൻ

Share

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നിരസിച്ചതിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മത്സരിക്കാനുള്ള പണം തന്റെ പക്കൽ ഇല്ലാത്തതിനാലാണ് അവസരം നിരസിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. ബിജെപി അധ്യക്ഷൻ ജെപി നദ്ദ ആന്ധ്രാപ്രദേശിലോ തമിഴ്നാട്ടിലോ മത്സരിക്കാനുള്ള അവസരം തനിക്ക് വാഗ്ദാനം ചെയ്തിരുന്നതായും ധനമന്ത്രി പറഞ്ഞു. നിലവിൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് നിർമല സീതാരാമൻ.

താൻ ഒരാഴ്ചയോളം ചിന്തിച്ചാണ് മത്സരത്തിൽ നിന്നും വിട്ടു നിൽക്കാനുള്ള തീരുമാനമെടുത്തതെന്നും, മത്സരിക്കാനുള്ള പണമില്ല എന്നതും ഒപ്പം ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി പറഞ്ഞു. ഡൽഹിയിൽ നടന്ന ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി വാഗ്ദാനം ചെയ്ത സ്ഥലങ്ങളിലെ സീറ്റുകളിൽ മതവും സമുദായവുമെല്ലാം വിജയത്തിന്റെ മാനദണ്ഡങ്ങളാണെന്നും അത് കൊണ്ട് തന്നെ അവിടങ്ങളിൽ മത്സരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിൽക്കാനുള്ള തന്റെ തീരുമാനം പാർട്ടി അംഗീകരിച്ചുവെന്നും താൻ മത്സരിക്കാനില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

പരസ്യം ചെയ്യൽ

Also read-മമ്മൂട്ടിയുടെ നായിക ബിജെപിയിലേക്ക്

എന്നാൽ രാജ്യത്തിന്റെ ധനമന്ത്രിയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പണമില്ലേ എന്ന ചോദ്യത്തിന് രാജ്യത്തിന്റെ പണം തന്റേതല്ലെന്നും, തന്റെ ശമ്പളവും, വരുമാനവും, സമ്പാദ്യവും മാത്രമാണ് തനിയ്ക്ക് സ്വന്തമായുള്ളതെന്നും ധനമന്ത്രി പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെങ്കിലും രാജീവ്‌ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികൾക്കായി പ്രചാരണങ്ങൾക്കിറങ്ങുമെന്നും നിർമല സീതാരാമൻ സൂചിപ്പിച്ചു. ഏപ്രിൽ 19 മുതൽ ആരംഭിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് പീയുഷ് ഗോയൽ, ഭൂപേന്ദർ യാദവ്, രാജീവ്‌ ചന്ദ്രശേഖർ, മാൻസുഖ് മാണ്ഡവ്യ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ രാജ്യസഭാ അംഗങ്ങളെ ബിജെപി ഇതിനോടകം എത്തിച്ചിരുന്നു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#കയയൽ #പണമലല #ലകസഭ #തരഞഞടപപൽ #സഥനർതഥയകനളള #അവസര #നരസചചതനകകറചച #നർമമല #സതരമൻ