0

കമ്പനികൾ ജീവനക്കാരെ ഒന്നിലധികം ജോലികൾ ചെയ്യാൻ അനുവദിക്കണമെന്ന് മുൻ മൈക്രോസോഫ്റ്റ് എച്ച്ആർ മേധാവി

Share
Spread the love

കമ്പനികൾ അവരുടെ ജീവനക്കാരെഒന്നിലധികം ജോലികൾ ചെയ്യാൻ അനുവദിക്കണമെന്ന് മൈക്രോസോഫ്റ്റിന്റെ മുൻ എച്ച് ആർ തലവൻ ക്രിസ് വില്യംസ് പറഞ്ഞു. അദ്ദേഹം മൈക്രോസോഫ്റ്റിൽ എട്ട് വർഷത്തോളം എച്ച് ആർ ആയി പ്രവർത്തിച്ചിട്ടുണ്ട്. 40 വർഷമായി ജീവനക്കാരെ നിയന്ത്രിക്കുന്ന ഒരാളെന്ന നിലയിൽ കമ്പനികളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കുറിച്ച് അദ്ദേഹത്തിന് മികച്ച കാഴ്ചപ്പാടുകൾ ഉണ്ട്. ജോലി ചെയ്യാതിരിയ്ക്കുന്ന ഒഴിവു സമയങ്ങളിൽ ജീവനക്കാർ എന്ത് ചെയ്താലും അത് കമ്പനിയെ സംബന്ധിക്കുന്ന കാര്യമല്ലെന്ന് കമ്പനികൾക്കായ് പങ്കുവച്ച സന്ദേശത്തിൽ വില്യംസ് പറഞ്ഞു.

പരസ്യം ചെയ്യൽ

ജീവനക്കാരുടെ സമയം കമ്പനിയുടെ അവകാശമാണെന്ന് മാനേജർമാർ കരുതുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങളെ കോളേജിൽ പഠിപ്പിക്കാൻ എന്റെ അമ്മ രണ്ട് ജോലികൾ ചെയ്തിരുന്നു എന്ന് മുൻ മൈക്രോസോഫ്റ്റ് എച്ച് ആർ തലവൻ പറഞ്ഞു. വർക്ക് ഫ്രം ഹോം ജോലിക്കാർക്ക് കൂടുതൽ ജോലികൾ കണ്ടെത്തി ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നുവെന്നും ഒന്നിലധികം ജോലികൾ ചെയ്യുന്നത് തൊഴിൽ മേഖലയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. വിജയിച്ച നിരവധി ആളുകളുടെ കഥകളിൽ ഇത് സാധാരണമാണ്.

Also read-‘യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണം’: ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി

പരസ്യം ചെയ്യൽ

കൊറോണ സമയത്ത് അവതരിപ്പിച്ച വർക്ക് ഫ്രം ഹോം രീതി മാനേജർമാരെ പരിഭ്രാന്തരാക്കിയെന്നും വില്യംസ് പറഞ്ഞു. “ജോലിക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയ സമയം കൗതുകകരമായിരുന്നു. ജോലിക്കാരുടെ മേലുള്ള അവരുടെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെട്ടതുകൊണ്ട് മാനേജർമാർക്ക് ഭയമായിരുന്നു,” അദ്ദേഹം പറഞ്ഞു. “ഇപ്പോൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർക്ക് സമാധാനമായി ജോലി ചെയ്യാം. അവർക്ക് യാത്ര ചെയ്യേണ്ട ആവശ്യമില്ല, മാനേജർമാരുടെ ദേഷ്യത്തിലുള്ള നോട്ടമെത്തില്ല. നൽകിയ സമയത്തിനുള്ളിൽ മിക്കവരും ഫലപ്രദമായി ജോലികൾ ചെയ്തു തീർക്കുകയും എല്ലാവരും ജോലിയിൽ കൂടുതൽ മെച്ചപ്പെടുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

പരസ്യം ചെയ്യൽ

എന്നാൽ ഈ അവസരം ജോലിക്കാർ കമ്പനിയുടെ എതിരാളികൾക്കായി ജോലി ചെയ്യുന്നതിനു വേണ്ടി ഉപയോഗിക്കരുതെന്നും ഇതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.n”കമ്പനിയുടെ എതിരാളികൾക്ക് വേണ്ടി പ്രവർത്തിയ്ക്കുന്ന ജീവനക്കാരൻ എപ്പോഴും വെല്ലുവിളിയാണ്. ജോലിക്കാർക്ക് നൽകുന്ന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ തൊഴിലുടമയ്ക്ക് അവകാശങ്ങളുണ്ട്. അത് കമ്പനിയുടെ രഹസ്യ സ്വഭാവും പ്രവർത്തനങ്ങളും കാത്തുസൂക്ഷിച്ചു കൊണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. “എന്നാൽ അധിക വരുമാനം നേടുന്നതിന് ഒരു ജീവനക്കാരൻ അവരുടെ സമയമോ കഴിവുകളോ ഒഴിവുസമയങ്ങളിൽ ഉപയോഗിക്കുന്നത് തടസ്സപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Also read-സോറി; ഉയർന്ന ശമ്പളക്കാർക്ക് ഈ വർഷം ശമ്പള വർധനയില്ലെന്ന് വിപ്രോ

പരസ്യം ചെയ്യൽ

എന്നാൽ ജീവനക്കാർ മോശം പ്രകടനമാണ് കാഴ്ച വെയ്ക്കുന്നതെങ്കിൽ അത് പരിഹരിക്കാനും വില്യംസ് മാനേജർമാരെ ഉപദേശിച്ചു. അവർക്ക് നിയമിച്ചിരിക്കുന്നത് ജോലി കൃത്യമായി ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്ന ബോധ്യം ജോലിക്കാർക്ക് ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ നൽകുന്ന സാലറിയ്ക്ക് അനുസരിച്ച് കൃത്യമായി ജോലി ചെയ്തില്ലെങ്കിൽ മാനേജർമാർക്ക് അത് ചോദിക്കാം. എന്നാൽ ആ വിഷയത്തിന് പരിഹാരം കാണാതെ, മറ്റൊരു ജോലി ചെയ്യുന്നത് കൊണ്ട് പ്രകടനം മോശമായെന്നോ അല്ലെങ്കിൽ ആ ജോലിയിൽ നിന്ന് പിന്തിരിപ്പിക്കാനോ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്താണോ പ്രശ്നമായി തോന്നുന്നത് അത് പരിഹരിച്ച് മുന്നോട്ട് പോകാനും അദ്ദേഹം പറഞ്ഞു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#കമപനകൾ #ജവനകകര #ഒനനലധക #ജലകൾ #ചയയൻ #അനവദകകണമനന #മൻ #മകരസഫററ #എചചആർ #മധവ


Spread the love