0

കണ്ണീരണിഞ്ഞ് സിറാജ്; തലകുനിച്ച് രോഹിത്; മുഖം മറച്ച് കോഹ്ലി; സങ്കട കാഴ്ചകള്‍

Share

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയിൽ തിങ്ങി നിറഞ്ഞ ഇന്ത്യൻ ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് ഓസ്ട്രേലിയ കപ്പുയർത്തിയത്. 42 പന്ത് ബാക്കി നിൽക്കെയാണ് ഓസീസിന്റെ വിജയം. വിജയം കൈവിടുമെന്നായപ്പോൾ തന്നെ ശരീരഭാഷ മാറിയ ഇന്ത്യൻ താരങ്ങള്‍ പരാജയം ഏറ്റുവാങ്ങിയതോടെ വികാരഭരിതരായി.

പരസ്യം ചെയ്യൽ

പേസര്‍ മുഹമ്മദ് സിറാജ് കണ്ണീർ മറയ്ക്കാൻ പാടുപെട്ടപ്പോൾ തലകുനിച്ചായിരുന്നു ക്യാപ്റ്റൻ രോഹിത് ശർമ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. വിരാട് കോഹ്ലിയാകട്ടെ സങ്കടം മറയ്ക്കാൻ തൊപ്പികൊണ്ട് മുഖം മറയ്ക്കുകയും ചെയ്തു.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

ഇന്ത്യയെ 7 വിക്കറ്റിന് തോൽപിച്ച് ഓസ്ട്രേലിയ ആറാം ലോകകപ്പ് കിരീടമാണ് സ്വന്തമാക്കിയത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തിങ്ങനിറഞ്ഞ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കിയാണ് 241 വിജയലക്ഷ്യം ഓസ്ട്രേലിയ മറികടന്നത്. തുടക്കത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ നൽകിയെങ്കിലും സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്ഡ് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തു. മറുവശത്ത് ലബുഷെയ്ൻ ഹെഡ്ഡിന് ശക്തമായ പിന്തുണ നൽകി നിലയുറപ്പിച്ചതും ഇന്ത്യൻ പ്രതീക്ഷകളെ തല്ലിക്കെടുത്തി.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#കണണരണഞഞ #സറജ #തലകനചച #രഹത #മഖ #മറചച #കഹല #സങകട #കഴചകള