0

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം യാനിക് സിന്നറിന്; കരിയറിലെ ആദ്യ ഗ്രാന്‍സ്‌ലാം കിരീടം നേടി ഇറ്റാലിയന്‍ താരം

Share

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍. കടുത്ത പോരാട്ടത്തിനൊടുവില്‍ റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ പരാജയപ്പെടുത്തിയാണ് സിന്നര്‍ ജേതാവായത്. മെല്‍ബണ്‍ റോഡ് ലേവര്‍ അരീനയില്‍ നടന്ന മത്സരത്തിലെ  ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ സിന്നര്‍ ശക്തമായ തിരിച്ചുവരവിലൂടെയാണ്  അഞ്ചാം സെറ്റും കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാമും നേടിയത്. സ്‌കോര്‍; 3-6,3-6,6-4,6-4, 6-3.

പരസ്യം ചെയ്യൽ

ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ ആദ്യമായെത്തിയ താരം ആദ്യ ശ്രമത്തിൽ തന്നെ കിരീടം നേടുകയും ചെയ്തു. സെമിയിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ചായിരുന്നു സിന്നറുടെ ഫൈനലിലേക്കുള്ള എന്‍ട്രി.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#ഓസടരലയന #ഓപപണ #കരട #യനക #സനനറന #കരയറല #ആദയ #ഗരനസല #കരട #നട #ഇററലയന #തര