0

ഓസീസിനെ നിലംതൊടീക്കാതെ ഗെയ്‌ക്‌വാദ്; 57 പന്തിൽ 123; വിജലക്ഷ്യം 223 റൺസ്| india vs australia 3rd t20 ruturaj gaikwad ton helps india to reach 222 runs – News18 മലയാളം

Share

ഗുവാഹത്തി: മൂന്നാം ട്വന്റി 20യിലും ഓസ്ട്രേലിയൻ ബൗളർമാരെ അടിച്ചുതകർത്ത് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 223 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഓസ്ട്രേലിയക്ക് മുന്നിൽവച്ചത്. നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 222 റൺസെടുത്ത്. ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ (57 പന്തിൽ 123*) തകർപ്പൻ സെഞ്ചറിയുടെ കരുത്തിലാണ് ആതിഥേയർ മികച്ച സ്കോറിലെത്തിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (29 പന്തിൽ 39), തിലക് വർമ (24 പന്തിൽ 31*) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

പരസ്യം ചെയ്യൽ

ആദ്യ 3 ഓവറിൽ 24 റൺസെടുക്കുന്നതിനിടെ ആദ്യ രണ്ടു വിക്കറ്റുകൾ നഷ്ടമായ ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. രണ്ടാം ഓവറിൽ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ (6 പന്തിൽ 6) പുറത്താക്കി ജേസൻ ബെഹ്രൻഡ്രോഫാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരം സമ്മാനിച്ചത്. തൊട്ടടുത്ത ഓവറിൽ തന്നെ ആദ്യ രണ്ടു മത്സരങ്ങളിലും തിളങ്ങിയ ഇഷാൻ കിഷനെ സംപൂജ്യനായി കെയ്ൻ റിച്ചാർഡ്സനും മടക്കി.

എന്നാൽ മൂന്നാം വിക്കറ്റിൽ ഗെയ്‌ക്‌വാദ്- സൂര്യകുമാർ സഖ്യം ഇന്ത്യയെ കരകയറ്റുന്നതാണ് പിന്നീട് കണ്ടത്. ഇരുവരും ചേർന്ന് 57 റൺസാണ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. 2 സിക്സും 5 ഫോറും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്സ്. 11ാം ഓവറിൽ ആരോണ്‍ ഹാർദിയാണ് സൂര്യകുമാറിനെ പുറത്താക്കിയത്.

പരസ്യം ചെയ്യൽ

ആദ്യ 22 പന്തിൽ 22 റൺസ് മാത്രം നേടിയ ഗെയ്‌ക്‌വാദ്, പിന്നീട് നേരിട്ട 35 പന്തിൽ 101 റൺസാണ് അടിച്ചുകൂട്ടിയത്. 7 സിക്സും 13 ഫോറും അടങ്ങുന്നതായിന്നു ഗെയ്‌ക്‌വാദിന്റെ സൂപ്പർ ഇന്നിങ്സ്. അവസാന ഓവറിലെ ആദ്യ പന്തിൽ മാ‌ക്‌സ്‌‌വെലിനെ സിക്സർ പറത്തിയാണ് രാജ്യാന്തര ട്വന്റി20യിലെ കന്നി സെഞ്ചറി ഗെയ്‌ക്‌വാദ് പൂർത്തിയാക്കിയത്. ഇതടക്കം അവസാനം ഓവറിൽ 30 റൺസാണ് പിറന്നത്.

ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മാത്യു വെയ്‌ഡ് ഇന്ത്യ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ മുകേഷ് കുമാറിനു പകരം ആവേശ് ഖാൻ പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. ഓസീസ് ടീമിൽ ലോകകപ്പ് ഫൈനൽ ഹീറോ ട്രാവിസ് ഹെഡ് ഉൾപ്പെടെ പ്ലെയിങ് ഇലവനിൽ ഉണ്ട്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക്, ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഓസസന #നലതടകകത #ഗയകവദ #പനതൽ #വജലകഷയ #റൺസ #india #australia #3rd #t20 #ruturaj #gaikwad #ton #helps #india #reach #runs #News18 #മലയള