0

ഐപിഎൽ താരലേലത്തിന് ദുബായിൽ ആരംഭിച്ചു ; കളിക്കാർക്ക് വിലയിടുന്നത് എങ്ങനെ? | IPL Auction 2024 begins at dubai How players are sold

Share

ക്രിക്കറ്റ് ലോകവും ആരാധകരും കാത്തിരിക്കുന്ന ഐപിഎൽ താരലേലം – 2024 ആരംഭിച്ചു. യുവ താരങ്ങളെ ടീമുകൾ റെക്കോർഡ് വിലയ്ക്ക് സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായിലെ കൊക്ക കോള സ്റ്റേഡിയത്തിൽ വച്ചാണ് ലേലം നടക്കുക. എട്ട് മണിക്കൂറോളം ഈ താരലേലം നീളും. സീനിയർ താരങ്ങളെ സംബന്ധിച്ച് തങ്ങളുടെ നില നിൽപ്പും കഴിവും തെളിയിക്കാനുള്ള വേദിയും യുവ താരങ്ങൾക്ക് തങ്ങളുടെ ഭാവി പടുത്തുയർത്താനുള്ള ഒരു അവസരം കൂടിയാകും ഇത്.

ബിസിസിഐ (BCCI) നിയമ പ്രകാരം യോഗ്യരായ താരങ്ങൾക്കാണ് ലേലത്തിൽ പങ്കെടുക്കാനുള്ള അവസരം. ഒരു ടീമിൽ ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമായി ആകെ 25 അംഗങ്ങൾ വരെയാകാം. ഓരോ താരങ്ങളും ലേലത്തിന് മുൻപായി തങ്ങളുടെ അടിസ്ഥാന വില നിശ്ചയിക്കണം.

പരസ്യം ചെയ്യൽ

20 ലക്ഷത്തിൽ നിന്നുമാകും ലേലം ആരംഭിക്കുക. ലേലത്തുക ഒരുകോടി കടക്കുന്നതോടെ വേദി ചൂട് പിടിയ്ക്കും. ഒരു കോടിയ്ക്കും രണ്ട് കോടിയ്ക്കും ഇടയിൽ ഏകദേശം 25 ലക്ഷം വീതം കൂട്ടിയാകും ലേലം മുൻപോട്ട് പോകുക. തുക രണ്ട് കോടി താണ്ടിയാൽ പിന്നീട് അമ്പത് ലക്ഷം വീതം കൂട്ടിയാകും ടീമുകൾ താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുക.

ചില താരങ്ങൾക്ക് ടീമുകളിലേക്ക് നേരിട്ടുള്ള പ്രവേശനത്തിനുള്ള പ്രത്യേക അവസരവും ഉണ്ട്. ക്യാപ്പ്ഡ് (Capped), അൺ ക്യാപ്പ്ഡ് (Un Capped ) താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ലേലം തുടങ്ങുന്നതിനു മുൻപായി ഒരു ഇടവേള ഉണ്ടായിരിക്കും. തുടർന്ന് അവശേഷിക്കുന്ന താരങ്ങളുടെ പട്ടികയിൽ നിന്നും തങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന താരങ്ങളുടെ പട്ടിക ടീമുകൾ സമർപ്പിക്കും. പിന്നീട് ലേലത്തിന്റെ ഉത്തരവാദിത്തം ഐപിഎൽ ഗവെർണിങ് കൗൺസിൽ (IPL Governing Council ) ഏറ്റെടുക്കും. തുടർന്ന് നടക്കുന്ന തീപിടിച്ച താര ലേലത്തിലാകും ടീമുകൾ തങ്ങൾ സമർപ്പിച്ച പട്ടികയിലെ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമം നടത്തുക.

പരസ്യം ചെയ്യൽ

IPL Auction 2024: ഐപിഎൽ താരലേലം: രണ്ടു കോടി രൂപ അടിസ്ഥാനവില ഉള്ളവരിൽ കൂടുതലും ലോകകപ്പിൽ തിളങ്ങിയവർ

ഈ ലേലത്തിന് ശേഷവും ടീമുകളിൽ കളിക്കാരുടെ എണ്ണം തികയാതെ വരുകയോ ടീമുകളുടെ കയ്യിൽ ലേലത്തിനുള്ള പണം അവശേഷിക്കുന്ന സാഹചര്യമോ വന്നാൽ പിന്നെയും ലേലം നീളും. ഇതിൽ ടീമുകൾ വളരെ കരുതലോടെയാകും താരങ്ങളെ തിരഞ്ഞെടുക്കുക. ലേലത്തിന്റെ ആദ്യ റൗണ്ടുകളിൽ അവസരം ലഭിക്കാതെപോയ താരങ്ങൾക്കുള്ള അവസാന പ്രതീക്ഷയായി പിന്നെയും ഒരു അവസരം കൂടി ലഭിക്കും. ഇതുവരെയും ആരും സ്വന്തമാക്കാത്ത താരങ്ങളെ ഉൾപ്പെടുത്തി ടീമുകൾക്ക് ഒരു പുതിയ പട്ടിക തയ്യാറാക്കാം. ഈ ഘട്ടം ടീമുകൾക്കും താരങ്ങൾക്കും വീണ്ടെടുപ്പിനുള്ള ഒരു വേദി കൂടിയാണ്.

2018ലെ ഐപിഎൽ താര ലേലത്തിൽ ക്രിസ് ഗെയിലിനെ അവസാന നിമിഷമാണ് കിങ്സ് 11 പഞ്ചാബ് (Kings 11 Punjab) സ്വന്തമാക്കിയത്. ഗെയിൽ ആ വർഷം ഐപിഎല്ലിൽ 368 റൺസും തൊട്ടടുത്ത വർഷം 490 റൺസും നേടിയിരുന്നു. മുൻപ് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയ റൈറ്റ് ടു മാച്ച് (Right To Match ) എന്ന അവകാശം ഇപ്പോൾ ഐപിഎല്ലിൽ നില നിൽക്കുന്നില്ല. കൂടാതെ പോയ വർഷം ലേലത്തിൽ തങ്ങൾ ഉയർന്ന വിലയ്ക്ക് സ്വന്തമാക്കിയ ഒരു താരം ഇപ്പോൾ ഒരു ടീമിലും ഉൾപ്പെട്ടിട്ടില്ല എങ്കിൽ ആ ടീം കമ്പനിക്ക് പ്രസ്തുത താരത്തെ സ്വന്തമാക്കാനുള്ള അവസരമായിരുന്ന ആർടിഎം (RTM) കാർഡും നിർത്തലാക്കിയിരുന്നു.

പരസ്യം ചെയ്യൽ

19 ഗ്രൂപ്പുകളിലായി ബാറ്റ്സ്മാൻ, ഫാസ്റ്റ് ബൗളർ, സ്പിന്നർ, വിക്കറ്റ് കീപ്പർ, ഓൾ റൗണ്ടർ എന്നിവരുടെ ചുരുക്കപ്പട്ടിക ലേലത്തിനായി തയ്യാറായിക്കഴിഞ്ഞു. 23 ഓളം കളിക്കാർ ഉൾപ്പെടുന്ന പട്ടികയ്ക്ക് 2 കോടി രൂപയാണ് ഉയർന്ന വില. ഇന്ത്യൻ താരങ്ങളായ ഹർഷൽ പട്ടേൽ, ശാർദൂൽ താക്കൂർ, ഉമേഷ്‌ യാദവ് എന്നിവർ ഈ പട്ടികയിൽ പെടുന്നു. 1.5 കോടി, 1 കോടി, 75 ലക്ഷം, 50 ലക്ഷം, 40 ലക്ഷം, 30 ലക്ഷം, 20 ലക്ഷം എന്നിവയാണ് മറ്റ് അടിസ്ഥാന തുകകൾ

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഐപഎൽ #തരലലതതന #ദബയൽ #ആരഭചച #കളകകർകക #വലയടനനത #എങങന #IPL #Auction #begins #dubai #players #sold