0

ഐപിഎൽ അടുത്ത അഞ്ചുവർഷത്തേക്ക് ടാറ്റ തന്നെ സ്പോൺസർ ചെയ്യും; 2500 കോടിയുടെ കരാർ

Share

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസറായി ടാറ്റ തുടരും. അടുത്ത അഞ്ച് വർഷത്തേക്കാണ് കരാർ പുതുക്കിയത്. 2024 മുതൽ 2028 വരെ 2500 കോടി രൂപയ്ക്കാണ് കരാർ പുതുക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്പോൺസർഷിപ്പ് തുകയാണിത്. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. 2022 ലും 2023 ലും ഐപിഎൽ ടൈറ്റിൽ സ്പോൺസർമാരായിരുന്നു ടാറ്റ ഗ്രൂപ്പ്. കൂടാതെ വനിതാ പ്രീമിയർ ലീഗിന്റെ (WPL) ടൈറ്റിൽ സ്പോൺസർമാരുമാണ് ടാറ്റ.

“ഐ‌പി‌എല്ലിന്റെ ടൈറ്റിൽ സ്‌പോൺസർമാരായി ടാറ്റ ഗ്രൂപ്പുമായുള്ള പങ്കാളിത്തം ഞങ്ങൾ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. ലീഗ് അതിരുകൾ മറികടന്നു, സമാനതകളില്ലാത്ത ആവേശവും വിനോദവും കൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന ഒന്നാണ് ഐപിഎൽ,” ബിസിസിഐയുടെ ഓണററി സെക്രട്ടറി ജയ് ഷാ പറഞ്ഞു.

പരസ്യം ചെയ്യൽ

ഐപിഎൽ 2024-28ന്റെ ടൈറ്റിൽ സ്പോൺസർഷിപ്പിനായി ടാറ്റ ഗ്രൂപ്പുമായുള്ള സഹകരണം ഐപിഎല്ലിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ഐപിഎൽ ചെയർമാൻ അരുൺ സിംഗ് ധുമാൽ പറഞ്ഞു. “ടാറ്റ ഗ്രൂപ്പിന്റെ 2,500 കോടി രൂപയുടെ റെക്കോർഡ് കരാർ ഐ‌പി‌എൽ കായിക ലോകത്ത് കൈവശമുള്ള അപാരമായ മൂല്യത്തിന്റെയും ആകർഷണത്തിന്റെയും തെളിവാണ്.

“ഈ അഭൂതപൂർവമായ തുക ലീഗിന്റെ ചരിത്രത്തിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിക്കുക മാത്രമല്ല, ആഗോള സ്വാധീനമുള്ള ഒരു പ്രധാന കായിക ഇനമെന്ന നിലയിൽ ഐ‌പി‌എല്ലിന്റെ സ്ഥാനം വീണ്ടും സ്ഥിരീകരിക്കുകയും ചെയ്യുന്നു. ക്രിക്കറ്റിനോടും സ്‌പോർട്‌സിനോടും ഉള്ള ടാറ്റ ഗ്രൂപ്പിന്റെ പ്രതിബദ്ധത തീർച്ചയായും പ്രശംസനീയമാണ്, മാത്രമല്ല ഞങ്ങൾ ഒരുമിച്ച് പുതിയ ഉയരങ്ങൾ കീഴടക്കാൻ കാത്തിരിക്കുകയാണ്” സിംഗ് കൂട്ടിച്ചേർത്തു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഐപഎൽ #അടതത #അഞചവർഷതതകക #ടററ #തനന #സപൺസർ #ചയയ #കടയട #കരർ