0

ഐഎസില്‍ ചേരാന്‍ സോഷ്യല്‍ മീഡിയയിലൂടെ സന്നദ്ധത അറിയിച്ച ഐഐടി വിദ്യാർത്ഥി കസ്റ്റഡിയില്‍

Share

ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേ​രാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച ഗുവാഹത്തി ഐ​ഐ​ടി​യി​ലെ വി​ദ്യാ​ർ​ഥി ക​സ്റ്റ​ഡി​യി​ൽ. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ നാ​ലാം വ​ർ​ഷ ബ​യോ​ടെ​ക്‌​നോ​ള​ജി വി​ദ്യാ​ർ​ഥി​യെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഇ​മെ​യി​ലു​ക​ളി​ലൂ​ടെ​യും ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേ​രാ​ൻ സ​ന്ന​ദ്ധ​ത​യ​റി​ച്ച വിദ്യാര്‍ഥിയെ  ക്യാ​മ്പ​സി​ൽ നി​ന്നും കാ​ണാ​താ​യിരുന്നു. ധു​ബ്രി ജി​ല്ല​യി​ൽ ഐ​എ​സ് ഇ​ന്ത്യ​യു​ടെ ത​ല​വ​ൻ ഹാ​രി​സ് ഫാ​റൂ​ഖി അ​റ​സ്റ്റി​ലാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഇ​ത്.

തൻ്റെ തീരുമാനത്തിൻ്റെ കാരണം വ്യക്തമാക്കി ലിങ്ക്ഡ്ഇനിൽ തുറന്ന കത്ത് എഴുതിയതിനെത്തുടർന്ന് ഡൽഹി നിവാസിയായ വിദ്യാർത്ഥിക്കായി ലുക്ക്ഔട്ട് അലർട്ട് പുറപ്പെടുവിച്ചിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഗുവാഹത്തിയിൽ നിന്ന് 30 കിലോമീറ്റർ അകലെ കാംരൂപ് ജില്ലയിലെ ഹാജോയിൽ നിന്നാണ് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്.

പരസ്യം ചെയ്യൽ

പോലീസ് ഐഐടി-ഗുവാഹത്തി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ, ഉച്ച മുതൽ വിദ്യാർത്ഥിയെ കാണാതായെന്നും മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആണെന്നും വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിയെ കണ്ടെത്തുന്നത്.

താൻ ഐഎസിൽ ചേരാനുള്ള വഴിയിലാണെന്ന് അവകാശപ്പെട്ട് വിദ്യാർത്ഥി അയച്ച  ഇ-മെയില്‍ ഉള്ളടക്കത്തിൻ്റെ ആധികാരികത പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് (എസ്ടിഎഫ്) കല്യാൺ കുമാർ പഥക് പറഞ്ഞു. ഇയാളുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ഐസിസ് പതാകയ്ക്ക് സമാനമായ ഒരു കറുത്ത പതാകയും ഇസ്ലാമിക കയ്യെഴുത്തുപ്രതിയും പോലീസ് കണ്ടെടുത്തു. ഇയാൾ ഒറ്റയ്ക്കായിരുന്നുവെന്നും കാമ്പസിൽ സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഐഎസല #ചരന #സഷയല #മഡയയലട #സനനദധത #അറയചച #ഐഐട #വദയർതഥ #കസററഡയല