0

ഏഴുമാസം ഗര്‍ഭിണിയായ യുവതി വളകാപ്പ് ചടങ്ങിന് പോകുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

Share
Spread the love

ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി സ്വദേശി കസ്തൂരിയാണ് മരിച്ചത്. ചെന്നൈ എഗ്മൂർ – കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവയാണ്  അപകടം. വളകാപ്പ് ചടങ്ങിനായി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്ന യുവതി. ചെന്നൈയിൽ താമസിക്കുന്ന യുവതി തെങ്കാശിയിലെ ബന്ധുക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 8 മണിക്കാണ് അപകടം. ചർദിക്കാനായി ടോയ്ലറ്റിൽ പോയ യുവതി ഡോറിലൂടെ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. കള്ളക്കുറിച്ചി ജില്ലയിലെ ഉളന്തൂർപേട്ടിനും – വിരുദാചലത്തിനും ഇടയിൽ പൂമാമ്പാക്കമെന്ന ഗ്രാമത്തിൽ ആയിരുന്നു അപകടം. ഇത് കണ്ടു ബന്ധുക്കൾ ബഹളം വെച്ചതോടെ ബോഗിയിലെ അപായ ചങ്ങല വലിച്ചു. മിനിറ്റുകൾ പിന്നിട്ടിട്ടും ട്രെയിൻ നിന്നില്ല. തുടർന്ന് മറ്റൊരു ബോഗിയിൽ എത്തിയാണ് ബന്ധുക്കൾ ചെയിൻ വലിച്ചതും, ട്രെയിൻ നിന്നതും. ഇതിനോടകം തന്നെ അപകടസ്ഥലത്ത് നിന്ന് 12 കിലോമീറ്റർ ദൂരം ട്രെയിൻ പിന്നിട്ടിരുന്നു.

പരസ്യം ചെയ്യൽ

Also read-തൃശൂരിൽ സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു; 12 പേർക്ക് പരിക്ക്

അപകടത്തിനു പിന്നാലെ ബന്ധുക്കൾ വിവരം വിരുദാചലം റെയിൽവേ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മൂന്ന് മണിക്കൂറോളം അന്വേഷിച്ചാണ് യുവതിയെ കണ്ടെത്തിയത്. വീഴ്ചയുടെ ആഘാതത്തിൽ അപകട സ്ഥലത്ത് വച്ചുതന്നെ യുവതി മരിച്ചിരുന്നു. വിരുദാചലം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അതിനിടെ അപായ ചങ്ങല വലിച്ചിട്ടും ട്രെയിൻ നിൽക്കാതെ വന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ റെയിൽവേ.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഏഴമസ #ഗരഭണയയ #യവത #വളകപപ #ചടങങന #പകനനതനട #ടരയനൽ #നനന #വണ #മരചച


Spread the love