0

എൽപി, യുപി അധ്യാപക നിയമനം; അപേക്ഷിക്കാനുള്ള സമയം 31ന് അവസാനിക്കും

Share
Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂ‌ളുകളിൽ എൽപി, യുപി അധ്യാപക നിയമനത്തിനുള്ള (കാറ്റഗറി നമ്പർ: 707/2023, 709/2023) പി എസ് സി അപേക്ഷ ജനുവരി 31വരെ മാത്രം. ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അന്നേദിവസം വരെ അപേക്ഷ സമർപ്പിക്കാം.

പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം), യു പി സ്കൂ‌ൾ ടീച്ചർ (മലയാളം മീഡിയം) തസ്തികളിൽ അയ്യായിരത്തോളം ഒഴിവുകളാണ് ഉള്ളത്. 2 തസ്തികകളിലേക്കും 18 മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

പരസ്യം ചെയ്യൽ

02-01-1983നും 01-01-2005നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,600 രൂപ മുതൽ 75,400 രൂപ വരെയാണ് ശമ്പളം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനും
https://www.keralapsc.gov.in/
എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#എൽപ #യപ #അധയപക #നയമന #അപകഷകകനളള #സമയ #31ന #അവസനകക


Spread the love