0

എസ്എസ്എൽസി പുനർ മൂല്യനിർണയം മെയ് ഒമ്പത് മുതൽ|Kerala SSLC Results sslc revaluation starts from may 9 – News18 മലയാളം

Share
Spread the love

തിരുവനന്തപുരം: എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എഎച്ച്എസ്എൽസി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ദിവസം മുൻപായാണ് ഇത്തവണ ഫലംപ്രഖ്യാപനം നടത്തിയത്. എസ്എസ്എൽസി പരീക്ഷയിൽ 99.69 ആണ് വിജയശതമാനം. 4,27,153 പേർ പരീക്ഷ എഴുതിയതിൽ 4,25,563 പേർ വിജയിച്ചു. 71,831 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി.

Also read-Kerala SSLC Results 2024: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.69 % വിജയം

പരസ്യം ചെയ്യൽ

അതേസമയം ഉത്തര കടലാസു പുനർ മൂല്യനിർണയം ഈ മാസം 9 മുതൽ 15 വരെ ഓൺലൈനിൽ സമർപ്പിക്കാം.  മെയ് 28 മുതൽ ജൂൺ 6 വരെയായിരുക്കും സേ പരീക്ഷ. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.  മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം.  പ്ലസ് വൺ ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കും.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#എസഎസഎൽസ #പനർ #മലയനർണയ #മയ #ഒമപത #മതൽKerala #SSLC #Results #sslc #revaluation #starts #News18 #മലയള


Spread the love