0

എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ; വാർഷിക പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Share
Spread the love

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 4ന് തുടങ്ങുന്ന പരീക്ഷ 25 നാണ് അവസാനിക്കുക. രാവിലെയാണ് എസ്എസ്എൽസി പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫ്രെബുവരി ഒന്ന് മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായിരിക്കും നടക്കുക. മാതൃക പരീക്ഷ 19 മുതൽ ആരംഭിക്കും.

മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 18 മുതൽ 26 വരെയായിരിക്കും നടത്തുക. എന്നാൽ ഹൈസ്കൂൾ ഉൾപ്പെട്ട എൽപി, യുപി സ്കൂളുകളിൽ മാർച്ച് 5 മുതൽ ആരംഭിക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ഒന്ന് മുതലാണ് നടക്കുക.

പരസ്യം ചെയ്യൽ

എസ്എസ്എൽസി ടൈംടേബിൾ

04/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഒന്നാം പാർട്ട് 1

മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/അഡീ.ഹിന്ദി/സംസ്‌തം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)

06/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) – രണ്ടാം ഭാഷ ഇംഗ്ലീഷ്

11/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) – ഗണിതശാസ്ത്രം

13/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഒന്നാം പാർട്ട് 2

പരസ്യം ചെയ്യൽ

മലയാളം/തമിഴ്/കന്നട/ സ്പെഷ്യൽ ഇംഗ്ലിഷ് ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്‌കൂളുകൾക്ക്)/അറബിക്ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്കൂ‌ളുകൾക്ക് / സംസ്കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്കൃകം സ്കൂളുകള്‍ക്ക് മത്രം)

15/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ഊർജ്ജതന്ത്രം

18/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – മൂന്നാം ഭാഷ

ഹിന്ദി/ജനറൽ നോളഡ്‌ജ്

20/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – രസതന്ത്രം

22/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) – ജീവശാസ്ത്രം

25/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) – സോഷ്യൽ സയൻസ്

പരസ്യം ചെയ്യൽ

ഐ.ടി. പ്രാക്‌ടിക്കൽ പരീക്ഷ 01.02.2024 മുതൽ 14.02.2024 വരെ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#എസഎസഎൽസ #പരകഷ #മർചച #മതൽ #വർഷക #പരകഷ #ടടബൾ #പരസദധകരചച


Spread the love