0

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.69 % വിജയം|kerala-sslc-10th-result-2024-minister v sivankutty declares kerala sslc result 2024 – News18 മലയാളം

Share
Spread the love

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ദിവസം മുൻപായാണ് ഇത്തവണ ഫലംപ്രഖ്യാപനം നടത്തിയത്

99 .69 ശതമാനമാണ് വിജയശതമാനം. ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,153 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.  71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്

Also read-Kerala SSLC Results 2024: പത്താം ക്ലാസ് ഫലം മൂന്ന് ക്ലിക്കിൽ അറിയാം

പരസ്യം ചെയ്യൽ

നാല് മണി മുതൽ റിസൾട്ട് വെബ്സൈറ്റിൽ‌‍ ലഭ്യമാകും. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയം 99.92 %. ഏറ്റവും കുറവുള്ള ജില്ല തിരുവനന്തപുരം 99.08 %.  കഴിഞ്ഞ തവണത്തേക്കാൾ‌‌ വിജയ ശതമാനത്തിൽ നേരിയ കുറവ്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. എന്നാൽ ഫുൾ എ പ്ലസ് നേടിയവരുടെ വിദ്യാർത്ഥികളുടെ എണ്ണം കൂടി.

ഉത്തര കടലാസു പുനർ മൂല്യനിർണയം ഈ മാസം 9 മുതൽ 15 വരെ ഓൺലൈനിൽ നൽകാം. സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 6 വരെ നടക്കും. ജൂൺ രണ്ടാം വാരം ഫലപ്രഖ്യാപനം ഉണ്ടാകും. മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#എസഎസഎലസ #ഫല #പരഖയപചച #വജയkeralasslc10thresult2024minister #sivankutty #declares #kerala #sslc #result #News18 #മലയള


Spread the love