0

എല്‍.കെ അദ്വാനിയ്ക്ക് വീട്ടിലെത്തി ഭാരതരത്ന സമ്മാനിച്ച് രാഷ്ട്രപതി; ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

Share

ന്യൂഡൽഹി : മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എല്‍.കെ അദ്വാനിക്ക്  ഭാരതരത്‌ന പുരസ്‌കാരം സമ്മാനിച്ചു. രാഷ്‌ട്രപതി ദ്രൗപതി മുർമു അദ്വാനിയുടെ വീട്ടിലെത്തിയാണ് പരമോന്നത സിവിലിയൻ ബഹുമതി നല്‍കിയത് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും സന്നിഹിതരായിരുന്നു.

അനാരോഗ്യം മൂലം ശനിയാഴ്ച രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിച്ച പുരസ്കാര ദാന ചടങ്ങിൽ അദ്വാനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് രാഷ്‌ട്രപതി നേരിട്ടത്തി ഭാരതരത്നം സമ്മാനിച്ചത്. മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ്, മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവു, ബീഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂർ, കാർഷിക ശാസ്ത്രജ്ഞൻ ഡോ.എം.എസ്.സ്വാമിനാഥൻ എന്നിവരുടെ കുടുംബങ്ങൾ രാഷ്‌ട്രപതി ഭവനിലെ ചടങ്ങില്‍വെച്ച് ബഹുമതി ഏറ്റുവാങ്ങി.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

ഇന്ത്യയുടെ വികസനത്തിനായി അദ്വാനി നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്നും ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#എല.ക #അദവനയകക #വടടലതത #ഭരതരതന #സമമനചച #രഷടരപത #ആശസ #നരനന #പരധനമനതര