0

എന്ന നടക്കപോകിറത്? മാച്ച് കഴിഞ്ഞ് കാത്തു നിൽക്കാൻ CSK; ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ

Share
Spread the love

ചെന്നൈ: ഐപിഎല്‍ 2024 സീസണില്‍ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പർ കിംഗ്സും ഏറ്റുമുട്ടുകയാണ്. എന്നാൽ മത്സരത്തിനു മുൻപ് നിഗൂഢ അറിയിപ്പ് പങ്കുവച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. മത്സരം കഴിഞ്ഞയുടനെ എല്ലാ ആരാധകരും സ്റ്റേഡിയം വിട്ട് പോകരുത് എന്നാണ് സിഎസ്കെ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകർ ആകാംക്ഷയുടെ മുൾമുനയിലാണ്.

എം എസ് ധോണിയെ സംബന്ധിച്ചാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇന്നത്തെ മത്സരത്തിന് ശേഷം ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടാകും എന്ന് ചിലർ സിഎസ്കെയുടെ ട്വീറ്റിന് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തി. ഇത് ചെന്നൈ ഹോംഗ്രൗണ്ടായ ചെപ്പോക്ക് എം.എ ചിദംബരം സ്‌റ്റേഡിയത്തിലെ ധോണിയുടെ അവസാന മത്സരമാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ പറയുന്നത്.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

എന്തായാലും ചെന്നൈ-രാജസ്ഥാന്‍ മത്സരം നിമിഷങ്ങളെണ്ണി തള്ളിനീക്കുകയാണ് സിഎസ്കെ ആരാധകർ. ധോണിയുമായി ബന്ധപ്പെട്ടല്ലാതെ, മറ്റെന്തിലും പരിപാടിക്കായാണോ ആരാധകരോട് സ്റ്റേഡിയത്തില്‍ തുടരാന്‍ ചെന്നൈ ടീം ആവശ്യപ്പെട്ടത് എന്ന് വ്യക്തമല്ല.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#എനന #നടകകപകറത #മചച #കഴഞഞ #കതത #നൽകകൻ #CSK #ആരധകർ #ആകകഷയട #മൾമനയൽ


Spread the love