0

‘എന്നാ അടിയാ അളിയാ ഇത്’; റിങ്കു സിങിന്‍റെ സിക്സർ മീഡിയ ബോക്സിലെ ഗ്ലാസ് തകർത്തു

Share

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ റിങ്കു സിങ് അടിച്ച ഒരു സിക്സറാണ് ഇപ്പോൾ ചർച്ചയാകുന്നത്. റിങ്കു സിങ് അടിച്ച സിക്സർ ഗ്കെബെർഹയിലെ സെന്റ് ജോർജ് പാർക്കിലെ മീഡിയ ബോക്‌സിന്റെ ഗ്ലാസ് തകർക്കുകയായിരുന്നു. എയ്ഡൻ മർക്രാമിന്‍റെ പന്തിലാണ് റിങ്കു പടുകൂറ്റൻ സിക്സർ പായിച്ചത്.

റിങ്കുവിന്‍റെ സിക്സറിനെ കുറിച്ച് രസകരമായ കമന്‍റുകളാണ് മത്സരത്തിന് കമന്‍ററി പറഞ്ഞ ഡെയ്ൽ സ്റ്റെയ്ൻ ഉൾപ്പടെയുള്ളവർ പറഞ്ഞത്. “ആ സിക്സ് നോക്കൂ, പക്ഷേ അത് ചെലവേറിയതാണെന്ന് തെളിഞ്ഞു. അത് മീഡിയ ബോക്സിൽ ഒരു ഗ്ലാസ് പൊട്ടിച്ചു. അതിന്റെ ഒരു ചിത്രം ഞങ്ങളുടെ പക്കലുണ്ട്.” അതിനോട് ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഡെയ്ൽ സ്റ്റെയ്ൻ പ്രതികരിച്ചു.

പരസ്യം ചെയ്യൽ

“അതിശയകരമായ ഷോട്ടുകൾ. ഓഫ്-സ്പിന്നർമാരെ ഇടംകൈയൻമാർക്ക് പിടി കിട്ടാൻ ബുദ്ധിമുട്ടാണ്. എയ്ഡൻ മാർക്രം അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് എറിയാനെത്തിയത്. കൂറ്റനടിക്ക് ശ്രമിക്കുമ്പോൾ വിക്കറ്റ് പിഴുതെടുക്കാമെന്ന് അദ്ദേഹം കരുതിയിരിക്കാം. എന്നാൽ റിങ്കുവിന്‍റെ പ്ലാൻ മറ്റൊന്നായിരുന്നു. വിക്കറ്റ് വീഴ്ത്താനെത്തിയ ബോളറുടെ പന്ത് അതിർത്തിക്ക് പുറത്തേക്ക് പായിക്കാനും ഒരു ജനൽ പൊട്ടിക്കാനും കഴിഞ്ഞു. എന്നിരുന്നാലും അതൊരു മികച്ച ഷോട്ടായിരുന്നു.”- സ്റ്റെയ്ൻ പറഞ്ഞു.

“ഞാൻ അവന്റെ സ്വഭാവം ആസ്വദിച്ചു. അവന്റെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ, ഒരു ബൗണ്ടറി നേടുകയും ചെയ്തു. തുടക്കത്തിൽ സിംഗിളുകളുമായി തുടങ്ങി, പിന്നീട് റൺനിരക്ക് ഉയർത്തി. ഒരു ഓവറിലെ ആദ്യത്തെ മൂന്ന് പന്തുകൾ ബൌണ്ടറി പായിച്ചു. ഓവറിൽ പത്ത് റൺസും അതിനുശേഷം 15 റൺസും റിങ്കു നേടി. വളരെ പക്വതയാർന്ന ഇന്നിംഗ്സായിരുന്നു അത്. ഓഫ് സൈഡും ലെഗ് സൈഡും ഒരുപോലെ വഴങ്ങുന്നുണ്ടായിരുന്നു, പന്ത് ഓവർപിച്ച് ചെയ്യുമ്പോൾ, അവൻ തന്റെ പവർ ഗെയിം പുറത്തെടുത്തു. പന്ത് ഗ്യാലറിയിലേക്ക് പായിച്ചു ,” സ്റ്റെയിൻ പറഞ്ഞു.

പരസ്യം ചെയ്യൽ

Also Read- 
Ind Vs SA, 2nd T20I: രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി; ദക്ഷിണാഫ്രിക്കൻ ജയം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം

മത്സരത്തിൽ റിങ്കു സിങ് 39 പന്തിൽ 68 റൺസ് നേടി. റിങ്കുവിന്‍റെ ആദ്യ ടി20ഐ അർദ്ധസെഞ്ച്വറിയായിരുന്നു ഇത്. എയ്ഡൻ മർക്രാമിന്‍റെ അവസാന ഓവറിൽ രണ്ട് സിക്സറുകൾ തുടർച്ചയായി പറത്തിയ റിങ്കു ഇന്ത്യയുടെ സ്കോർ 180ൽ എത്തിച്ചു. എന്നാൽ മത്സരം ഡിഎൽ നിയമപ്രകാരം ദക്ഷിണാഫ്രിക്ക ജയിക്കുകയായിരുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#എനന #അടയ #അളയ #ഇത #റങക #സങനറ #സകസർ #മഡയ #ബകസല #ഗലസ #തകർതത