0

എംഫില്‍ അംഗീകൃത ബിരുദമല്ല; വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടരുത്; സര്‍വകലാശാലകള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുജിസി

Share
Spread the love

എംഫില്‍ കോഴ്‌സുകളെ അംഗീകൃത ബിരുദമായി കാണാനാകില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി). സര്‍വകലാശാലകള്‍ എംഫില്‍ കോഴ്‌സുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിര്‍ത്തലാക്കണമെന്നും യുജിസി അറിയിച്ചു.

ചില സര്‍വകലാശാലകള്‍ എംഫില്‍ കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അന്തിമ മുന്നറിയിപ്പുമായി യുജിസി രംഗത്തെത്തിയത്.

’’ ചില സര്‍വകലാശാലകള്‍ എംഫില്‍ (മാസ്റ്റര്‍ ഓഫ് ഫിലോസഫി) കോഴ്‌സുകളിലേക്ക് പുതിയ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ച കാര്യം യുജിസിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എംഫില്‍ ഒരു അംഗീകൃത ബിരുദമല്ല എന്നാണ് ഈ സാഹചര്യത്തില്‍ കമ്മീഷന് പറയാനുള്ളത്,’’ യുജിസി അറിയിച്ചു.

പരസ്യം ചെയ്യൽ

’’ അതിനാല്‍ 2023-24 അക്കാദമിക വര്‍ഷത്തിലേക്കായി സര്‍വകലാശാലകള്‍ ക്ഷണിച്ച എംഫില്‍ അപേക്ഷകള്‍ അടിയന്തരമായി നിര്‍ത്തിവെയ്ക്കണം. വിദ്യാര്‍ത്ഥികള്‍ എംഫില്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നത് അവസാനിപ്പിക്കണം,’’ എന്നും യുജിസി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷമാണ് എംഫില്‍ കോഴ്‌സുകള്‍ നിര്‍ത്തലാക്കാൻ യുജിസി സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതുസംബന്ധിച്ച് 2022 നവംബര്‍ ഏഴിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (മിനിമം സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് പ്രൊസിജ്യര്‍സ് ഫോര്‍ അവാര്‍ഡ് ഓഫ് പിഎച്ച്ഡി ഡിഗ്രി) റെഗുലേഷന് രൂപം നല്‍കിയിരുന്നു. പുതുക്കിയ പിഎച്ച്ഡി യോഗ്യതാ മാനദണ്ഡമനുസരിച്ച് കുറഞ്ഞത് 75% മാര്‍ക്കോടെയോ അതിന് തുല്യമായ ഗ്രേഡോടെയോ നാല് വര്‍ഷത്തെ ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പിഎച്ച്ഡിക്ക് പ്രവേശനം ലഭിക്കും.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#എഫല #അഗകത #ബരദമലല #വദയരതഥകള #പരവശന #നടരത #സരവകലശലകളകക #മനനറയപപ #നലക #യജസ


Spread the love