0

ഉന്നത വിജയം നേടിയ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

Share
Spread the love

വിവിധ പ്രോഗ്രാമുകളിൽ ഉന്നത വിജയം നേടിയ ന്യൂനപക്ഷ വിദ്യാർഥികൾക്ക് കേരള സംസ്ഥാന ന്യൂനപക്ഷ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒറ്റ തവണ ലഭിക്കുന്ന എക്‌സലൻസി അവാർഡായതിനാൽ, മറ്റ് സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

കേരളത്തിൽ സ്ഥിരതാമസക്കാരായ ക്രിസ്ത്യൻ, മുസ്ലീം, സിഖ്, പാഴ്സി, ബുദ്ധ, ജൈന വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. ജനസംഖ്യാനുപാതത്തിലാണ് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നത്.

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷകർ  കഴിഞ്ഞ (2022-23) അധ്യയന വർഷത്തിൽ എസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ / ബിരുദ / ബിരുദാനന്തര ബിരുദ തലങ്ങളിൽ ഉന്നത വിജയം നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർഥികളായിരിക്കണം. എസ്.എസ്.എൽ.സി/പ്ലസ് ടു/ വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് നേടിയവർക്കും ബിരുദത്തിന് 80% നു മുകളിൽ മാർക്ക് നേടിയവർക്കും ബിരുദാനന്തര ബിരുദത്തിന് 75% നു മുകളിൽ മാർക്ക് നേടിയവർക്കുമാണ് അവസരം. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടുതലാകരുത്. സർക്കാർ – എയ്ഡഡ് സ്ഥാപനങ്ങളിൽ നിർദ്ദിഷ്ട കോഴ്സുകൾ പൂർത്തീകരിച്ചവർക്കു മാത്രമേ അപേക്ഷിക്കാനാകൂ.‌

സ്‌കോളർഷിപ്പ് ആനുകൂല്യം

1.എസ്.എസ്.എൽ.സി/പ്ലസ് ടു/ വി.എച്ച്.എസ്.ഇ എന്നിവ പൂർത്തീകരിച്ചവർക്ക് : 10,000/- രൂപ

2.ബിരുദം  പൂർത്തീകരിച്ചവർക്ക് : 15,000/- രൂപ

പരസ്യം ചെയ്യൽ

3.ബിരുദാനന്തര ബിരുദം  പൂർത്തീകരിച്ചവർക്ക് : 15,000/- രൂപ

വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php

തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഉനനത #വജയ #നടയ #നയനപകഷ #വദയർതഥകൾകക #പരഫ #ജസഫ #മണടശശര #സകളർഷപപ #ഇപപൾ #അപകഷകക


Spread the love