0

ഈ വർഷം അമേരിക്ക 28 ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചയച്ചു; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം

Share
Spread the love

ഈ വർഷം ഇരുപത്തിയെട്ട് ഇന്ത്യൻ വിദ്യാർത്ഥികളെ അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചയച്ചെന്ന് കേന്ദ്ര സർക്കാർ. വെള്ളിയാഴ്ച ലോക്സഭയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇത്തരം സംഭവങ്ങളിൽ യുഎസിലെ അധികാരികളോട് സർക്കാർ നിരന്തരം ആശങ്ക പ്രകടിപ്പിക്കാറുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഇതു സംബന്ധിച്ച് പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കനേഡിയൻ അക്കാദമിക് സ്ഥാപനങ്ങളിൽ വ്യാജ അഡ്മിഷന്‍ ലെറ്റർ സമർപ്പിച്ചതിന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ചില ഇന്ത്യൻ പൗരന്മാർ കാനഡയിൽ നിന്ന് നാടുകടത്തൽ ഭീഷണി നേരിടുന്നുണ്ടെന്ന കാര്യം കേന്ദ്രത്തിന് അറിയാമെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി വി മുരളീധരൻ പറഞ്ഞു. ഇവരിൽ പല വിദ്യാർത്ഥികളെയും കയറ്റി അയച്ചത് ഇന്ത്യയിൽ നിയമിരുദ്ധമായി പ്രവർത്തിക്കുന്ന ചില ഏജന്റുമാരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഏജന്റുമാരേയും സ്ഥാപനങ്ങളേയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പഞ്ചാബ് സർക്കാർ ഉൾപ്പെടെയുള്ളവരുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്യം ചെയ്യൽ

പ്രാദേശിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി, കാനഡയിൽ താമസിക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന്, ബന്ധപ്പെട്ട കനേഡിയൻ അധികാരികളുമായി സർക്കാർ ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. അതിന്റെ ഫലങ്ങള്‍ വിദ്യാർത്ഥികള്‍ക്കും ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിദ്യാർത്ഥികൾ തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ, കനേഡിയൻ അധികാരികളോട് നീതി പുലർത്താനും മാനുഷിക സമീപനം സ്വീകരിക്കാനും അഭ്യർത്ഥിച്ചെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഈ #വർഷ #അമരകക #ഇനതയൻ #വദയർതഥകള #തരചചയചച #ആശങക #പരകടപപചച #കനദര


Spread the love