0

‘ഇന്ത്യ സന്ദര്‍ശിച്ചതിൽ ഖേദമില്ല, മറ്റെവിടെയും ഇത് സംഭവിക്കാം’; ജാര്‍ഖണ്ഡില്‍ ലൈംഗികാതിക്രമത്തിന് ഇരയായ സ്പാനിഷ് യുവതി

Share

ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ സ്പാനിഷ് യുവതിയെ ജാര്‍ഖണ്ഡില്‍വെച്ച് ഏഴ് പുരുഷന്മാര്‍ അടങ്ങിയ സംഘം ലൈംഗികമായി പീഡിപ്പിച്ച വാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും ഈ സംഭവം വഴിതെളിച്ചു. എന്നാല്‍, ഇന്ത്യ സന്ദര്‍ശിച്ചതില്‍ താന്‍ ദുഃഖിക്കുന്നില്ലെന്നും ഇത് എവിടെ വെച്ചാണെങ്കിലും സംഭവിക്കുമായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് യുവതി.

‘‘ഇന്ത്യയിലേക്ക് പോകരുതെന്ന് എന്ന് ഞാന്‍ പറയുമെന്നാണ് ലോകത്തിലുള്ള എല്ലാവരും കരുതുന്നത്. എന്നാല്‍, ജീവിതം അതിനേക്കാള്‍ സങ്കീര്‍ണമാണ്. ഇന്ത്യയില്‍ വെച്ച് എനിക്ക് സംഭവിച്ചത് മറ്റെവിടെ വെച്ചും സംഭവിക്കാം. അടുത്തിടെ മധ്യ അമേരിക്കയിലെ ബെലീസ് സന്ദര്‍ശിച്ച ദമ്പതിമാര്‍ക്കും ഇതേ കാര്യം സംഭവിച്ചു,’’ സൗത്ത് ചൈന മോണിംഗ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ യുവതി പറഞ്ഞു.

പരസ്യം ചെയ്യൽ

‘‘ചിലയാളുകള്‍ അത്തരമൊരു നിഗമനത്തില്‍ എത്തിച്ചേരുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ജോലിക്ക് പോകുക, രണ്ട് കുട്ടികളെ പ്രസവിക്കുക, നമ്മുടെ മാത്രം ചുറ്റുവട്ടത്ത് ഒതുങ്ങി ജീവിക്കുക എന്ന രീതിയാണ് സമൂഹം നമ്മോട് നിര്‍ദേശിക്കുന്നത്. ഈ ചുറ്റുപാടില്‍ നിന്ന് ഒരാള്‍ പുറത്തുകടക്കുമ്പോള്‍ നമ്മള്‍ റിസ്‌ക് എടുക്കുന്നതായി അവര്‍ കരുതുന്നു,’’ യുവതി പറഞ്ഞു. ‘‘ഞാന്‍ വീടുവിട്ടു പോകുകയും ഞാന്‍ റിസ്‌ക് എടുക്കുകയും ചെയ്തു. എന്നാല്‍ അതില്‍ ഞാന്‍ ദുഃഖിക്കുന്നില്ല. ഞങ്ങളുടെ യാത്രയില്‍ സംഭവിച്ചതോര്‍ത്ത് ഞാന്‍ ഖേദിക്കുന്നില്ല,’’ യുവതി കൂട്ടിച്ചേര്‍ത്തു.

പരസ്യം ചെയ്യൽ

വീട്ടിൽ നിന്ന് പുറത്തുപോകുന്നതില്‍ പേടിക്കേണ്ടതില്ല. എന്നാല്‍, സഹായം അഭ്യര്‍ഥിച്ചാല്‍ വേഗത്തില്‍ ലഭ്യമാകുന്ന സ്ഥലത്ത് തങ്ങാന്‍ ശ്രമിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.‘‘സ്ത്രീകള്‍ പേടികൂടാതെ വീട് വിട്ട് പുറത്തുപോകുകയും യാത്ര ചെയ്യുകയും വേണം. എന്നാല്‍, നിങ്ങള്‍ ഒരിടത്തു തങ്ങുകയാണെങ്കില്‍ റോഡില്‍ നിന്ന് വളരെ അകലെയല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ, ഫോണില്‍ സിഗ്നല്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം,’’ അവര്‍ പറഞ്ഞു. ഇപ്പോള്‍ താനും പങ്കാളിയും യാത്രകള്‍ക്ക് താത്കാലിക അവധി നല്‍കിയിരിക്കുകയാണെന്നും വൈകാതെ തന്നെ തങ്ങളുടെ ബൈക്ക് യാത്ര പുനഃരാരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഇനതയ #സനദരശചചതൽ #ഖദമലല #മററവടയ #ഇത #സഭവകക #ജരഖണഡല #ലഗകതകരമതതന #ഇരയയ #സപനഷ #യവത