0

ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ പഠിക്കണോ?; ഇപ്പോൾ അപേക്ഷിക്കാം| how to apply for indian maritime university entrance exam – News18 മലയാളം

Share
Spread the love

ഇ​ന്ത്യ​ൻ മാ​രി​ടൈം യൂണിവേഴ്സിറ്റിയുടെ വിവിധ കാ​മ്പസു​ക​ളി​ലും യൂണിവേഴ്സിറ്റിയുമായി അ​ഫി​ലി​യേ​റ്റ് ചെയ്തു പ്രവർത്തിക്കുന്ന വിവിധ സ്‌ഥാ​പ​ന​ങ്ങ​ളി​ലും അടുത്ത അധ്യയന വർഷത്തേയ്ക്കുള്ള വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലെ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷയ്ക്ക് (IMU-CET) ഇപ്പോൾ അപേക്ഷിക്കാം. ഓ​ൺ​ലൈ​നാ​യി രജി​സ്റ്റ​ർ ചെ​യ്യാൻ മേ​യ് 5 വ​രെ അവസരമുണ്ട്. ബി.ബി.എയുടെ രജിസ്ട്രേഷൻ തീയതിയിൽ മാറ്റമുണ്ട്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ജൂൺ​ എ​ട്ടി​ന് ദേ​ശീ​യ​ത​ല​ത്തി​ൽ പ്രവേശന പരീക്ഷ നടത്തും. ​കേ​ര​ള​ത്തി​ൽ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കൊ​ച്ചി, കോ​ട്ട​യം, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പാ​ല​ക്കാ​ട് പ്ര​വേ​ശ​ന പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. ക്ലാസ്സുകൾ ആ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കും.

പരസ്യം ചെയ്യൽ

വിവിധ കാമ്പസുകൾ

ചെ​ന്നൈ, കൊ​ച്ചി, കൊ​ൽ​ക്ക​ത്ത, മും​ബൈ പോ​ർ​ട്ട്, ന​വി മും​ബൈ, വി​ശാ​ഖ​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​റ് കാ​മ്പ​സു​ക​ളാ​ണ് മാ​രി​ടൈം യൂണിവേ​ഴ്സി​റ്റി​ക്കു​ള്ള​ത്. ഓരോ കാമ്പസിലേയും വൈവിധ്യമാർന്ന കോ​ഴ്സു​ക​ൾ സംബന്ധിച്ച വിവരങ്ങൾക്ക് വെബ് സൈറ്റ് പരിശോധിച്ചു നോക്കേണ്ടതാണ്.

വിവിധ പ്രോഗ്രാമുകൾ

1.ബി.​ടെ​ക് (മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ്, നേ​വ​ൽ ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് ഓ​ഷ്യ​ൻ എ​ൻ​ജി​നീ​യ​റി​ങ്)

2.ബി.​എ​സ്‍സി. നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ്

3.ബി.​ബി.​എ. (മാ​രി​ടൈം ലോ​ജി​സ്റ്റി​ക്സ്,ലോ​ജി​സ്റ്റി​ക്സ്, റീ​ട്ടെ​യി​ലി​ങ് ആ​ൻ​ഡ് ഇ-​കൊ​മേ​ഴ്സ്)

4 ‘ബി.​എ​സ്.​സി. ഷി​പ്പ് ബി​ൽ​ഡി​ങ് ആ​ൻ​ഡ് റി​പ്പ​യ​ർ

5 .എം.​ബി.​എ (ഇ​ന്റ​ർ​നാ​ഷ​ന​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ടേ​ഷ​ൻ ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്റ് പോ​ർ​ട്ട് ആ​ൻ​ഡ് ഷി​പ്പി​ങ് മാ​നേ​ജ്മെ​ന്റ്)

പരസ്യം ചെയ്യൽ

6.എം.​ടെ​ക്(മറൈ​ൻ ടെ​ക്നോ​ള​ജി, നേ​വ​ൽ ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് ഓ​ഷ്യ​ൻ എ​ൻ​ജി​നീ​യ​റി​ങ്, ഡ്രെ​ഡ്ജി​ങ് ആ​ൻ​ഡ് ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്.)

വി​ശ​ദ​വി​വ​ര​ങ്ങ​ൾക്കും അപേക്ഷ സമർപ്പണത്തിനും
www.imu.edu.in

തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഇനതയൻ #മരട #യണവഴസററയൽ #പഠകകണ #ഇപപൾ #അപകഷകക #apply #indian #maritime #university #entrance #exam #News18 #മലയള


Spread the love