0

ഇന്ത്യൻ ജുഡീഷ്യറിയെ രാഷ്ട്രീയ സമ്മർദ്ദം പ്രതിസന്ധിയിലാക്കുന്നു; ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസിന് 600 അഭിഭാഷകരുടെ കത്ത്

Share

രാഷ്ട്രീയ സമ്മർദ്ദവും പ്രൊഫഷണലുകളുടെ സമ്മർദ്ദവും ഇന്ത്യൻ ജുഡീഷ്യറിയെ കാര്യമായി ബാധിക്കുന്നുവെന്ന ആശങ്കയുമായി അഭിഭാഷകർ. 600ലധികം അഭിഭാഷകർ ഒപ്പിട്ട പരാതി ചീഫ് ജസ്റ്റിസിന് കൈമാറി. ഗുരുതരമായ സമ്മർദ്ദം പല വിധികളെയും ബാധിക്കുന്നുണ്ടെന്നും സ്വതന്ത്രമായ കോടതി പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു.

‘ഇന്ത്യൻ ജുഡീഷ്യറി ഭീഷണി നേരിടുന്നു. രാഷ്ട്രീയ, പ്രൊഫഷണൽ സമ്മർദ്ദങ്ങളിൽ നിന്ന് ജുഡീഷ്യറിയെ സംരക്ഷിക്കണം’ എന്ന തലക്കെട്ടോടെയാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ അഭിഭാഷകരായ ഹരീഷ് സാൽവെ, മനൻ കുമാർ മിശ്ര, ആദിഷ് അഗർവാൾ, ചേതൻ മിത്തൽ, പിങ്കി ആനന്ദ്, സ്വരൂപമ ചതുർവേദി തുടങ്ങിയവരെല്ലാം കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

പരസ്യം ചെയ്യൽ

ജുഡീഷ്യറിയുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുകയെന്ന ശ്രമത്തോടെ ഒരു കൂട്ടം ആളുകൾ പ്രവർത്തിക്കുന്നുണ്ട്. കോടതിവിധികളെ അവർക്ക് അനുകൂലമാക്കാൻ വേണ്ടിയാണ് ശ്രമം നടക്കുന്നത്. രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടുന്ന കേസുകളിലും അഴിമതിക്കേസുകളിലാണ് കൂടുതൽ സമ്മർദ്ദം ഉണ്ടാവുന്നത്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ ഇത്തരം ഇടപെടൽ ഭീഷണിയാണ്. ജനങ്ങൾക്ക് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടാനും ഇത്തരം സമ്മർദ്ദങ്ങൾ കാരണമാവുമെന്ന് അഭിഭാഷകർ കത്തിൽ വിശദീകരിക്കുന്നുണ്ട്.

ജുഡീഷ്യറിയുടെ സുവർണകാലം അവസാനിച്ചുവെന്ന തരത്തിലുള്ള തെറ്റായ വ്യാഖ്യാനം ഉണ്ടാക്കാൻ തൽപരകക്ഷികൾ ശ്രമിക്കുന്നുണ്ട്. നിലവിലുള്ള കോടതി പ്രവർത്തനങ്ങളെല്ലാം മോശമാണെന്ന തരത്തിലുള്ള പ്രചരണമാണ് ഇവർ പൊതുജനങ്ങൾക്കിടയിൽ നടത്തുന്നത്. നീതിയുക്തമല്ലാത്ത രീതിയിൽ കോടതികൾ പ്രവർത്തിക്കുന്നുവെന്ന് ഇവർ പ്രചരിപ്പിക്കുന്നുണ്ടെന്നും അഭിഭാഷകർ കുറ്റപ്പെടുത്തി.

പരസ്യം ചെയ്യൽ

രാഷ്ട്രീയ വിജയത്തിന് വേണ്ടി കോടതികളെ ഉപയോഗിക്കാനുള്ള ശ്രമവും ഇക്കൂട്ടർ നടത്തുന്നുണ്ട്. രാഷ്ട്രീയ പ്രവർത്തകരെ ചില അഭിഭാഷകർ സംരക്ഷിക്കാൻ ശ്രമിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ജഡ്ജിമാരെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ട്. കോടതിവിധികളെ സ്വാധീനിച്ച് ജനങ്ങൾക്ക് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും കത്തിൽ വിശദീകരിക്കുന്നു.

ഇന്ത്യൻ ജുഡീഷ്യറി ലോകത്തിലെ തന്നെ മോശം നീതിന്യായ വ്യവസ്ഥ നിലനിൽക്കുന്ന ഇടമാണെന്ന് വരുത്തിതീർക്കാനാണ് ഇവർ ആഗ്രഹിക്കുന്നത്. നിയമമോ നീതിന്യായ വ്യവസ്ഥയോ നിലനിൽക്കാത്ത രാജ്യങ്ങളുമായാണ് ഇവർ ഇന്ത്യയെ തുലനം ചെയ്യുന്നത്. ഇന്ത്യയിലെ കോടതികൾ പലവിധ സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് കടന്നുപോവുന്നതെന്നും ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ പറയുന്നുണ്ട്.

പരസ്യം ചെയ്യൽ

ചില പ്രത്യേക കേസുകളിൽ അമിതമായ വിമർശനവും ചിലതിനെ അമിതമായി പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. അവരവരുടെ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് പ്രശംസയും വിമർശനവും ഉണ്ടാവുന്നത്. രണ്ടിടത്തും ഇന്ത്യൻ ജുഡീഷ്യറിയാണ് ബലിയാടാവുന്നത്.

കോടതിവിധികളെയും പ്രവർത്തനത്തെയും മാത്രമല്ല, കോടതികളിലെ നിയമനങ്ങളെപ്പോലും രാഷ്ട്രീയ പ്രവർത്തകരുടെ സമ്മർദ്ദം പ്രതിസന്ധിയിലാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് ഇവർ സമ്മർദ്ദതന്ത്രം കാര്യമായി പ്രയോഗിക്കുന്നത്. 2018-19 കാലഘട്ടത്തിലും സമാനമായ രീതി ഉണ്ടായിരുന്നുവെന്നും അഭിഭാഷകർ വ്യക്തമാക്കി.

ജുഡീഷ്യറിയുടെ യശസ്സുയർത്താൻ സുപ്രീം കോടതിയുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിക്കണമെന്ന് മുതിർന്ന അഭിഭാഷകർ ആവശ്യപ്പെടുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ജുഡീഷ്യറി. അതിന്റെ വിശ്വാസ്യതയ്ക്കും സ്വതന്ത്രമായ പ്രവർത്തനരീതിയ്ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ ഉണ്ടാവണം. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടെടുക്കണമെന്നും കത്തിൽ പറയുന്നു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഇനതയൻ #ജഡഷയറയ #രഷടരയ #സമമർദദ #പരതസനധയലകകനന #ആശങകയറയചച #ചഫ #ജസററസന #അഭഭഷകരട #കതത