0

‘ഇന്ത്യയെ ആരും നിയമം പഠിപ്പിക്കേണ്ട’; കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച വിദേശരാജ്യങ്ങളോട് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍

Share

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച വിദേശ രാജ്യങ്ങളെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യുഎസ്, ജര്‍മനി, ഐക്യരാഷ്ട്രസഭ പരാമര്‍ശങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെ പ്രതികരണം. ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ധന്‍കര്‍. ’’ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് നമ്മളെ പഠിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. മദ്യനയ കേസിനെപ്പറ്റി ഒന്നും പരാമര്‍ശിക്കാതെയാണ് അവര്‍ രംഗത്തെത്തുന്നത്. ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള രാജ്യമാണ് ഇന്ത്യ,’’ ധന്‍കര്‍ പറഞ്ഞു.

പരസ്യം ചെയ്യൽ

ജനങ്ങള്‍ ദേശീയതയോട് പ്രതിബദ്ധരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ വേദവാക്യം കേട്ട് പ്രവര്‍ത്തിക്കുന്ന രാജ്യമല്ല ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്നും ധന്‍കര്‍ പറഞ്ഞു. ഇന്ത്യയെ പഠിപ്പിക്കാന്‍ വരുന്ന രാജ്യങ്ങള്‍ക്ക് യുവാക്കള്‍ ചുട്ടമറുപടി നല്‍കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും വ്യക്തികള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ രാജ്യം തയ്യാറല്ലെന്നും ധന്‍കര്‍ കൂട്ടിച്ചേര്‍ത്തു. ‘‘നമ്മുടെ ശക്തമായ നീതിന്യായ വ്യവസ്ഥ, ജനാധിപത്യ സംവിധാനം എന്നിവയെപ്പറ്റി പ്രചരിക്കുന്ന തെറ്റായ പരാമര്‍ശങ്ങള്‍ക്കെതിരെ നാം ജാഗരൂകരായിരിക്കണം,’’ ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

പരസ്യം ചെയ്യൽ

Also read-‘ഭാര്യയെ ഭൂതം, പിശാച് എന്ന് വിളിക്കുന്നത് ക്രൂരതയായി കണക്കാക്കാനാകില്ല’: ഹൈക്കോടതി

’’ അര്‍ദ്ധരാത്രിയും, അവധിദിനങ്ങളിലും നമ്മുടെ ജുഡീഷ്യല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ച് പരാതിക്കാര്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്. പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ നീതിന്യായ സംവിധാനങ്ങളെ ലക്ഷ്യമിടുന്നത് ശരിയാണോ?’’ ധന്‍കര്‍ പറഞ്ഞു. ചില വിഷയത്തില്‍ നീതിന്യായ സംവിധാനത്തിന് അവരുടേതായ കാഴ്ചപ്പാട് ഉണ്ടായിരിക്കും. അത് ചിലപ്പോള്‍ സര്‍ക്കാരിന്റെ നിലപാടിന് അനുകൂലമായിരിക്കണമെന്നില്ല. ഇത്തരം സംഭവങ്ങള്‍ നിരവധി തവണ നടന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ജനാധിപത്യ സംവിധാനമുള്ള രാജ്യമാണ് ഇന്ത്യയെന്നും വിദേശ രാജ്യങ്ങൾ അവരുടെ രാജ്യത്തിന്റെ കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

പരസ്യം ചെയ്യൽ

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 1 വരെയാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ഈ വിഷയത്തിൽ കോടതി ഇടപെടല്‍ സാധ്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹനും ജസ്റ്റിസ് മന്‍മീത് പ്രീതം സിങ് അറോറയുമാണ് ഹര്‍ജി തള്ളിയത്. ഡല്‍ഹി സ്വദേശിയായ സുര്‍ജിത് സിങ് യാദവാണ് കെജ്രിവാളിനെതിരായി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സാമ്പത്തിക തട്ടിപ്പില്‍ പിടിയിലായ മുഖ്യമന്ത്രിക്ക് പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജയിലില്‍ കഴിയുന്ന കെജ്രിവാള്‍ എങ്ങനെയാണ് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതെന്ന് അന്വേഷിക്കാനുളള നിര്‍ദ്ദേശവും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഇനതയയ #ആര #നയമ #പഠപപകകണട #കജരവളനറ #അറസററല #പരതകരചച #വദശരജയങങളട #ഉപരഷടരപത #ജഗദപ #ധനകര