0

‘ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികളുടെ നാവിലെ ആദ്യാക്ഷരമായി എഐ മാറി’; ബില്‍ ഗേറ്റ്‌സിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി

Share

ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികള്‍ ആദ്യം ഉച്ചരിക്കുന്ന വാക്കായി എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഭരണം, സമ്പദ് വ്യവസ്ഥ,വിദ്യാഭ്യാസം, ആരോഗ്യമേഖല എന്നിവയില്‍ രാജ്യം എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

’’ എഐയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ചില സംസ്ഥാനങ്ങളില്‍ അമ്മമാരെ ‘ആയി’എന്ന് വിളിക്കാറുണ്ട്. അത്തരത്തില്‍ ഇന്ത്യയില്‍ ഇന്ന് ജനിക്കുന്ന കുട്ടികള്‍ ‘ആയി’ എന്നും എഐ എന്നുമാണ് ആദ്യം ഉച്ചരിക്കുന്ന വാക്കുകളെന്ന് ഞാന്‍ തമാശമായി പറയാറുണ്ട്,’’ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

പരസ്യം ചെയ്യൽ

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ എഐ സാങ്കേതിക വിദ്യ കാര്യമായി ഉപയോഗിച്ച് വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ വര്‍ഷം നടന്ന ജി20 സമ്മേളനത്തില്‍ എഐ സാങ്കേതിക വിദ്യയുപയോഗിച്ചിരുന്നുവെന്നും മോദി പറഞ്ഞു.

’’ സാധാരണക്കാര്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് കാണുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു. ജി20 സമ്മേളനത്തില്‍ ഭാഷാ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു. അതിഥികളുമായി തടസ്സങ്ങളില്ലാത്ത ആശയവിനിമയം നടത്താന്‍ എല്ലാ ഡ്രൈവര്‍മാര്‍ക്കും മൊബൈല്‍ ആപ്പ് നല്‍കിയിരുന്നു. ഉദാഹരണത്തിന് അതിഥി ഫ്രഞ്ച് ഭാഷയാണ് പറയുന്നതെങ്കില്‍ അത് മൊബൈല്‍ ആപ്പിലൂടെ തര്‍ജമ ചെയ്ത് ഡ്രൈവര്‍ക്ക് മനസിലാകുന്ന ഭാഷയിലേക്ക് മാറ്റുന്ന സംവിധാനം ഉപയോഗിച്ചിരുന്നു,’’ എന്ന് മോദി പറഞ്ഞു.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

’’ ഈയടുത്ത് ഞാന്‍ കാശി തമിഴ് സംഘം സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എനിക്ക് തമിഴ് അറിയില്ല. ഞാന്‍ ഹിന്ദിയില്‍ പറഞ്ഞ വാക്കുകള്‍ എഐ സാങ്കേതിക വിദ്യയുടെ ഉപയോഗത്താല്‍ അപ്പപ്പോള്‍ തന്നെ തമിഴിലേക്ക് തര്‍ജ്ജമ ചെയ്തിരുന്നു. അതിലൂടെ സമ്മേള്ളനത്തിനെത്തിയ എല്ലാവര്‍ക്കും ഞാന്‍ പറഞ്ഞത് മനസ്സിലാക്കാനും പറ്റി,’’ മോദി പറഞ്ഞു.

പരസ്യം ചെയ്യൽ

’’ ഡിജിറ്റല്‍ ഇന്‍ഫ്രസ്ട്രക്ചര്‍ സമ്പന്നമായിക്കൊണ്ടിരിക്കുകയാണ്. ഐഡന്റിറ്റി സംവിധാനത്തെക്കുറിച്ചും പേയ്‌മെന്റ് സംവിധാനത്തെക്കുറിച്ചും എല്ലാവര്‍ക്കും അറിയാം,’ ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

’’ ചരിത്രപരമായ ആദ്യത്തെയും രണ്ടാമത്തെയും വ്യവസായിക വിപ്ലവത്തില്‍ കാര്യമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. കാരണം ഞങ്ങള്‍ അന്ന് കോളനിവല്‍ക്കരണത്തിന്റെ ഇരകളായിരുന്നു. ഇപ്പോഴിതാ നാലാം വ്യവസായിക വിപ്ലവത്തിന്റെ പടിവാതിലിലാണ് നാമിപ്പോള്‍. ഡിജിറ്റല്‍ സാങ്കേതിക വിദ്യയ്ക്കാണ് ഇവിടെ പ്രാമുഖ്യം ഈ അവസരം ഇന്ത്യ പ്രയോജനപ്പെടുത്തുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു,’’ മോദി പറഞ്ഞു.

ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. എഐ സാങ്കേതിക വിദ്യയില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് മോദി ഉറപ്പിച്ച് പറഞ്ഞു. ഇന്ത്യ എഐ മിഷനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ 10,000 കോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരസ്യം ചെയ്യൽ

സാങ്കേതിക വിദ്യയെ സ്വീകരിക്കുക മാത്രമല്ല അവയെ മുന്‍നിരയില്‍ നിന്ന് നയിക്കാനും ഇന്ത്യക്കാര്‍ക്ക് കഴിയുമെന്ന് ബില്‍ ഗേറ്റ്‌സും പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടിയായിരിക്കണം സാങ്കേതിക വിദ്യ എന്ന നയമാണ് ഇന്ത്യ മുന്നോട്ട് വെയ്ക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2024 ഫെബ്രുവരിയിലെ തന്റെ അവസാന ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രാദേശികവും ആഗോളവുമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, സ്ത്രീകള്‍ നയിക്കുന്ന വികസന പദ്ധതികള്‍ എന്നീ ആശയങ്ങള്‍ തന്നെ അതിശയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പൊതുനന്മയ്ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനെ മുന്‍ നിരയില്‍ നിന്ന് നയിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#ഇനതയയല #ജനകകനന #കടടകളട #നവല #ആദയകഷരമയ #എഐ #മറ #ബല #ഗററസനട #പരധനമനതര #നരനദരമദ