0

ഇനി പരീക്ഷാക്കാലം; ഹയര്‍സെക്കന്‍ഡറി, VHSE പരീക്ഷകൾക്ക് തുടക്കം;SSLC പരീക്ഷ തിങ്കളാഴ്ച മുതല്‍

Share
Spread the love

തിരുവനന്തപുരം: കൊടുംചൂടിനൊപ്പം കേരളത്തില്‍ ഇനി പരീക്ഷാചൂടിന്‍റെ കാലം. സംസ്ഥാനത്തെ ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വെള്ളിയാഴ്ച തുടങ്ങും. എസ്എസ്എല്‍സി പരീക്ഷകള്‍ തിങ്കളാഴ്ചയാണ് ആരംഭിക്കുക. 2017 കേന്ദ്രങ്ങളിലായി പ്ലസ് വണ്ണിൽ 4,14,159 പേരും പ്ലസ് ടുവിന് 4,41,213 പേരും പരീക്ഷയെഴുതും.

മാര്‍ച്ച് 1 മുതല്‍ 26 വരെയാണ് പരീക്ഷ. കേരളത്തിൽ-1994, ഗൾഫിലും ലക്ഷദ്വീപിലും എട്ടെണ്ണം വീതം, മാഹിയിൽ ആറ് എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിഎച്ച് എസ് ഇയിൽ 57, 707 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതുക.  4,27,223 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയാറെടുക്കുന്നത്.

പരസ്യം ചെയ്യൽ

ഉത്തരക്കടലാസ് അച്ചടിയില്‍ നേരിട്ട പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവയുടെ വിതരണം  പരീക്ഷാ ഭവന്റെ നേതൃത്വത്തിൽ പൂർത്തിയായി.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഇന #പരകഷകകല #ഹയരസകകനഡറ #VHSE #പരകഷകൾകക #തടകകSSLC #പരകഷ #തങകളഴച #മതല


Spread the love