0

ഇനി കോളേജുകളിൽ പ്ലസ്ടു ഉണ്ടാകില്ല; ക്ലാസുകൾ ഹയർ സെക്കൻഡറി സ്കൂളുകളിൽ മാത്രം

Share
Spread the love

സംസ്ഥാനത്തെ വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിലെ പ്ലസ്ടു ക്ലാസുകൾ പൂർണമായും നിർത്തലാക്കാൻ ബീഹാർ സർക്കാർ. അടുത്ത അധ്യയന വർഷം മുതൽ പ്ലസ്ടു ക്ലാസുകൾ ഹയർ സെക്കൻഡറി സ്കൂളുകളിൽ മാത്രം നടത്താനുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കി. പാട്ന സർവകലാശാലയിൽ ഒരു പതിറ്റാണ്ട് മുൻപ് തന്നെ പ്ലസ്ടു വിദ്യാഭ്യാസം നിർത്തലാക്കിയിരുന്നെങ്കിലും ഹയർ സെക്കൻഡറി സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം മറ്റ് സർവകലാശാലകളിൽ നിന്ന് പ്ലസ്ടു പഠനത്തെ വേർപെടുത്താൻ കഴിഞ്ഞിരുന്നില്ല. ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്ന അധ്യയന വർഷത്തിൽ കോളേജുകളിലെ പ്ലസ്ടു പഠനം പൂർണമായും നിർത്തലാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞു.

പരസ്യം ചെയ്യൽ

വിജ്ഞാപനമനുസരിച്ച് ആർട്സ്, സയൻസ്, കൊമേഴ്‌സ് എന്നീ മൂന്ന് പ്ലസ്ടു വിഭാഗങ്ങളും ഇനി മുതൽ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ മാത്രമാകും പഠിപ്പിക്കുക. പ്ലസ്ടു വിദ്യാഭ്യാസത്തെ കോളേജ് വിദ്യാഭ്യാസത്തിൽ നിന്നും വേർപെടുത്താൻ സർവലാശാല നിയമം അനുശാസിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ഇതുവരെയും അത് സാധ്യമായിരുന്നില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (1986/92) ഭാഗമായി കോളേജുകളിൽ നിന്നും പ്ലസ്ടു വിദ്യാഭ്യാസം ഘട്ടം ഘട്ടമായി വേർപെടുത്താനുള്ള തീരുമാനം 2007 ൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലെ സർക്കാർ കൈക്കൊള്ളുകയും 10 +2 എന്ന വിദ്യാഭാസ രീതി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

പരസ്യം ചെയ്യൽ

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഇതിനോടകം അടിസ്ഥാന സൗകര്യ വികസനങ്ങൾ നടപ്പാക്കിയതായും 67,961 അധ്യാപകരെ ഹയർ സെക്കൻഡറി തലത്തിലും സ്പെഷ്യൽ ഡ്രൈവ് വഴി 65,737 അധ്യാപകരെ സെക്കൻഡറി തലത്തിലും നിയമിച്ചതായും വിജ്ഞാപനത്തിൽ സർക്കാർ പറയുന്നു. നിലവിലുള്ള ഹയർ സെക്കൻഡറി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഓരോ പഞ്ചായത്തിലും ഓരോ ഹയർ സെക്കൻഡറി സ്കൂളുകൾ നിർമ്മിക്കുന്നതിനുമുള്ള പദ്ധതി സർക്കാർ നടപ്പാക്കിയിരുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഇന #കളജകളൽ #പലസട #ഉണടകലല #കലസകൾ #ഹയർ #സകകൻഡറ #സകളകളൽ #മതര


Spread the love